പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ അറസ്റ്റിൽ; പിടിയിലായത് മുഖ്യ സൂത്രധാരൻ മുദാസറിന്റെ അനുയായി
national news
പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ അറസ്റ്റിൽ; പിടിയിലായത് മുഖ്യ സൂത്രധാരൻ മുദാസറിന്റെ അനുയായി
ന്യൂസ് ഡെസ്‌ക്
Friday, 22nd March 2019, 3:01 pm

ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മുദാസറിന്റെ അടുത്ത അനുയായിയും ജെയ്‌ഷെ മുഹമ്മദ് ഭീകരവാദിയുമായ സജദ് ഖാന്‍ അറസ്റ്റില്‍. ദല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തു നിന്നാണ് വ്യാഴാഴ്ച രാത്രി ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സജാദിനെ അറസ്റ്റു ചെയ്തത്.

Also Read ഗവേഷകരുടെ വിഷയം ഇനി കേന്ദ്രം തീരുമാനിക്കും; വിദ്യാര്‍ഥി സംഘടനകളും അധ്യാപകരും എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ലെന്ന് മീന ടി. പിള്ള

ദൽഹിയിൽ കമ്പിളിക്കച്ചവടക്കാരായി വേഷം മാറി ജീവിക്കുകയായിരുന്നു സജാദ്. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമ സജാദ് ആയിരുന്നു. സജാദിന്റെ രണ്ട് സഹോദരന്മാരും ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണെന്നും ദല്‍ഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ മുദാസറിനെ സൈന്യം വധിച്ചിരുന്നു.

Also Read “യഥാർത്ഥ തലസ്ഥാനം എറണാകുളം, ബുദ്ധിയുള്ള ജനങ്ങൾ”: അൽഫോൻസ് കണ്ണന്താനത്തിന്റെ പരാമർശത്തിനെതിരെ ശശി തരൂർ

ഫെബ്രുവരി 14 ന് പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിന് നേരയുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. തുടർന്ന് ഫെബ്രുവരി 26ന് ഇന്ത്യ പാകിസ്ഥാൻ അതിർത്തിക്കുളിലുള്ള ബാലാക്കോട്ടിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നു. തുടർന്നുണ്ടായ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പാകിസ്ഥാൻ പിടിച്ച് വെക്കുകയും പിന്നീട് ഇന്ത്യയ്ക്ക് വിട്ടുനൽകുകയും ചെയ്തു.