രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 1,32,364 കേസുകള്‍, 2,713 മരണം
Covid 19 India
രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 1,32,364 കേസുകള്‍, 2,713 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th June 2021, 11:46 am

ന്യൂദല്‍ഹി: രാജ്യത്ത് പ്രതിദിനം കൊവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 2,713 മരണമാണ് ഇന്നലെ
റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം 2,07,071 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 22,41,09,448 ആയി.

16,35,993 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,85,74,350 ആയി. 2,65,97,655 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആകെ കൊവിഡ് മരണങ്ങള്‍ 3,40,702 ആയി.

നേരത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞപ്പോഴും മരണസംഖ്യ ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്കയായിരുന്നു. ഇതിലും ഇപ്പോള്‍ കുറവ് വന്നിരിക്കുകയാണ്.

തുടര്‍ച്ചയായി ഒന്നരലക്ഷത്തിന് താഴെയാണ് അടുത്ത ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇതോടെയാണ് കൊവിഡ് കണക്കുകള്‍ കുറയുന്നത്. ദല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ രോഗബാധ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: COVID 19 patients declining in the country; 1,32,364 cases and 2,713 deaths in 24 hours