ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Health
അമിത വ്യായാമം മാനസിക സമ്മര്‍ദ്ദത്തിലാക്കുമെന്ന് പുതിയ പഠനങ്ങള്‍
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 4:18pm

മിതമായ വ്യായാമം നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെങ്കിലും അമിതമായി വ്യായാമം ചെയ്യുന്നവരില്‍ അവ മാനസിക സമ്മര്‍ദ്ദത്തിന് വഴിത്തെളിയിക്കുമെന്ന് പുതിയ പഠനങ്ങള്‍. ഡേയ്ലി മെയ്ലിന്റെതാണ് ഈ പുതിയ റിപ്പോര്‍ട്ട്.

അമേരിക്കയിലെ യെല്‍ യൂണിവേഴ്സിറ്റിയിലെയും ഇംഗ്ലണ്ടിലെ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകര്‍ 1.2 മില്യണ്‍ അളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

ദിവസത്തില്‍ അഞ്ച് തവണയോ ആഴ്ച തോറും മൂന്ന് മണിക്കൂറോ വ്യായാമം ചെയ്യുന്നവര്‍ വന്‍തോതില്‍ മാനസികാരോഗ്യ പ്രശ്നം നേരിടുന്നുവെന്നും എന്നാല്‍ മിതമായ രീതിയില്‍ വ്യായാമം ചെയ്യുന്നവരുടെ ആരോഗ്യത്തില്‍ ഇത് ഏറെ ഗുണം ചെയ്യുമെന്നും പഠനത്തില്‍ കണ്ടെത്തി.

വീടുകളിലെയും തോട്ടങ്ങളിലെയും മിതമായ ജോലികള്‍ ചെയ്യുന്നവരില്‍ 10 ശതമാനം മാനസിക സമ്മര്‍ദ്ദം കുറയുന്നതായും പഠനത്തില്‍ തെളിഞ്ഞു.


ALSO READ; പുരുഷന്‍മാര്‍ അയഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കണം; ബീജോല്‍പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍


മാനസിക സമ്മര്‍ദ്ദം ലോകമെമ്പാടുമുള്ള ആളുകളുടെ ആരോഗ്യ പ്രശ്നത്തിന് വലിയ കാരണമാകുന്നുണ്ട്. ഈ പ്രശ്നത്തിന് വേണ്ട വിധത്തിലുളള പരിഹാരം കണ്ടെത്തേണ്ടതായിട്ടുണ്ടെന്ന യെല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റ് പ്രൊഫസറും മനശാസ്ത്രജ്ഞനുമായ ഡോ. ആദം ചെക്ക്രോഡ് ഡെയ്ലി മെയ്ലിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാനസിക സമ്മര്‍ദ്ദം വ്യായാമവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതില്‍ പ്രായം, സമൂഹം, ലിംഗം, സാമ്പത്തിക വരുമാനം, വിദ്യാഭ്യാസ നിലവാരം എന്നിവയുമായി യാതൊരു ബന്ധവുമില്ല.

കൃത്യമായ ജീവിത ശൈലികള്‍ പാലിക്കുകയും, നല്ല വ്യായാമങ്ങള്‍ ചെയ്യുന്നവരെയും യോജിപ്പിച്ച് ആരോഗ്യമായ സമൂഹത്തെ യോജിപ്പിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. ഈ കണ്ടെത്തലുകള്‍ ലാന്‍സെറ്റ് സൈക്യാട്രി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisement