വെസ്റ്റ് ബാങ്ക് തങ്ങളുമായി കൂട്ടിച്ചേര്‍ത്ത് പ്രദേശത്തെ സാന്നിദ്ധ്യം വിപുലീകരിക്കാനുള്ള ഇസ്രഈലിന്റെ നിയമവിരുദ്ധ നീക്കത്തെ ശക്തമായി അപലപിക്കുന്നു, അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാനുള്ള ഇസ്രഈലിന്റെ ബാധ്യതയുടെ ലംഘനമാണിത്. അവ ഉടനടി പിന്‍വലിക്കണം,’ പ്രസ്താവനയില്‍ പറയുന്നു.
ഫെബ്രുവരി 17ന് പുറത്തിറക്കിയ പ്രസ്താവയില്‍ 85 രാജ്യങ്ങളായിരുന്നു ആദ്യം ഒപ്പ് വെച്ചിരുന്നത്. ഇക്കൂട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെട്ടിരുന്നില്ല.
പിന്നീട് നൂറിലധികം രാജ്യങ്ങളും സംഘടനകളും പ്രസ്താവനയില്‍ ഒപ്പിട്ട വിപുലീകരിച്ച പ്രസ്താവനയില്‍ ഇന്ത്യ ഒപ്പം ചേരുകയായിരുന്നു.
‘കിഴക്കന്‍ ജറുസലേം ഉള്‍പ്പടെ 1967 മുതല്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഫലസ്തീന്‍ പ്രദേശത്തിന്റെ ജനസംഖ്യാ ഘടന, സ്വഭാവം, പദവി, എന്നിവ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളേയും ഞങ്ങള്‍ തള്ളുകയാണ്.
ഇത്തരം നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇത് മേഖയിലെ സമാധാനത്തിനും സ്ഥിരയ്ക്കും വേണ്ടിയുള്ള നിരന്തരമായ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നു,’ പ്രസ്താവനയില്‍ പറയുന്നു.
യു.എന്‍ പ്രമേയങ്ങള്‍, മാഡ്രിഡ് മാനദണ്ഡങ്ങള്‍, അറബ് സമാധാന നീക്കങ്ങള്‍ എന്നിവയിലൂടെ മാത്രമേ പ്രദേശത്ത് സുരക്ഷയും സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ കഴിയൂ എന്നും രാജ്യങ്ങള്‍ ആവര്‍ത്തിച്ചു.
ദ്വിരാഷ്ട്ര പരിഹാരമാണ് മേഖലയില്‍ സ്ഥിരത വീണ്ടെടുക്കാനുളള ഏക മാര്‍ഗമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തിക്കുള്ളില്‍ ഇസ്രഈലുമായി സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കുന്ന സ്വതന്ത്രവും പ്രായോഗികവുമായ ഓരു ഫലസ്തീന്‍ രാഷ്ട്രത്തെ ഇന്ത്യ നേരത്തെയും പിന്തുണച്ചിട്ടുണ്ട്.
1988 ല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യമായിരുന്നു ഇന്ത്യ.
Content Highlight: Over 100 countries, including India, sign joint statement condemning Israel’s West Bank expansion
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.