ഓസ്‌കാര്‍ 2020; മികച്ച സഹ നടി ലോറ ഡെന്‍; പുരസ്‌കാരം നെറ്റ്ഫ്‌ളിക്‌സ് ചിത്രം മാരേജ് സ്റ്റോറിയിലെ അഭിനയത്തിന്
Oscar2020
ഓസ്‌കാര്‍ 2020; മികച്ച സഹ നടി ലോറ ഡെന്‍; പുരസ്‌കാരം നെറ്റ്ഫ്‌ളിക്‌സ് ചിത്രം മാരേജ് സ്റ്റോറിയിലെ അഭിനയത്തിന്
ന്യൂസ് ഡെസ്‌ക്
Monday, 10th February 2020, 8:20 am

ലോസ് ആഞ്ചലസ്: മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി ലോറ ഡെന്‍. മാരേജ് സ്‌റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ലോറ ഡെന്‍ പുരസ്‌കാരം നേടിയിരിക്കുന്നത്. ലോറയുടെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാരമാണിത്. വിവാഹ മോചനം നേടുന്ന ദമ്പതികളുടെ കഥ പറയുന്ന ചിത്രമാണിത്. നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാരേജ് സ്‌റ്റോറി. ഈ വര്‍ഷം കൂടുതല്‍ ഓസ്‌കാര്‍ നോമിനേഷനുകള്‍ ലഭിച്ചത് നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങള്‍ക്കാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മികച്ച ഡോക്യുമെന്ററി ഫീച്ചറായി അമേരിക്കന്‍ ഫാക്ടറി തെരഞ്ഞെടുത്തു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലൂടെ ബാര്‍ബറ ലിങും നാന്‍സി ഹൈഗ് എന്നിവര്‍ സ്വന്തമാക്കി. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. നേരത്തെ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനായി ബ്രാഡ് പിറ്റിനെ തെരഞ്ഞെടുത്തിരുന്നു.

ജാക്യു ലിന്‍ ഡുറാന്‍ കോസ്റ്റിയം ഡിസൈനിനുള്ള പുരസ്‌കാരം നേടി. ലിറ്റില്‍ തിങ്‌സ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ടോയ് സ്റ്റോറി 4 മികച്ച ആനിമേറ്റഡ് ചിത്രമായി തെരഞ്ഞെടുത്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദക്ഷിണകൊറിയന്‍ ചിത്രം പാരാസൈറ്റിന് ആണ് ലഭിച്ചത്.