ഏഷ്യയുടെ അഭിമാനമായി പാരസൈറ്റ്; ദക്ഷിണ കൊറിയന്‍ ചിത്രം നേടിയത് നാലു ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍
Oscar2020
ഏഷ്യയുടെ അഭിമാനമായി പാരസൈറ്റ്; ദക്ഷിണ കൊറിയന്‍ ചിത്രം നേടിയത് നാലു ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍
ന്യൂസ് ഡെസ്‌ക്
Monday, 10th February 2020, 10:17 am

ലോസ് ആഞ്ചലസ്: ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ഏഷ്യയുടെ അഭിമാനമായി ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച അന്താരാഷ്ട്ര ചിത്രം എന്നിങ്ങനെ നാലു പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്.
പാരസൈറ്റിലൂടെ മികച്ച സംവിധായകനായി ബോങ്ജൂ ഹോ തെരഞ്ഞെടുക്കുപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദ ഐറിഷ് മാന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സിസ്, വണ്‍സ് അപോണ്‍എടൈമിന്റെ സംവിധായകന്‍ ക്വിന്റിന്‍ തരന്റിനൊ, 1917 ന്റെ സംവിധായകന്‍ സാം മെന്‍ഡിസ്, ജോക്കറുടെ സംവിധായകന്‍ ടോഡ് ഫിലിപ്സ് എന്നിവരെ പിന്തള്ളിയാണ് ബോം ജൂ ഹൊ പുരസ്‌കാരം നേടിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതോടെ 92-ാമത് ഓസ്‌കാര്‍ വേദിയിലെ എല്ലാ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ജോക്കറിലെ അഭിനയത്തിലൂടെ വാക്വിന്‍ ഫിനിക്സ് നേടി. റെനി സെല്‍ വഗറാണ് മികച്ച നടിയായി കെരഞ്ഞെടുക്കപ്പെട്ടത്. ജൂഡിയിലെ അഭിനയത്തിനാണ് പുരസ്‌കാരം.