'ഈ ഹരിയേട്ടന്‍ ഒരു സംഭവമാണ്'; മമ്മൂട്ടിയുടെ ഓണച്ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയിലര്‍ പുറത്തുവിട്ടു
Movie Trailer
'ഈ ഹരിയേട്ടന്‍ ഒരു സംഭവമാണ്'; മമ്മൂട്ടിയുടെ ഓണച്ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയിലര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th August 2018, 8:59 pm

മമ്മൂട്ടി ആരാധകര്‍ക്ക് ഓണസമ്മാനമായി എത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. നീണ്ട ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന ഒരു ബ്ലോഗറുടെ കഥയാണ് കുട്ടനാടന്‍ ബ്ലോഗിന്റെ പശ്ചാത്തലം.

ഒരു ബ്ലോഗറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടിയോടൊപ്പം അനു സിത്താരയും റായി ലക്ഷ്മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സഹസംവിധായകനായി യുവനടന്‍ ഉണ്ണി മുകുന്ദനുമുണ്ട്.

Also Read അമല്‍ നീരദ് മാജിക് വീണ്ടും, നസ്രിയയുടെ പാട്ടില്‍ പ്രണയാതുരരായി ഫഹദും ഐശ്വര്യയും ; വരത്തനിലെ വീഡിയോ സോംഗ് പുറത്ത്

 

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കുട്ടനാടന്‍ ബ്ലോഗ്. ഓണം റിലീസായിട്ടായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.

സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രദീപാണ് ഛായാഗ്രഹണം. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥാണ് ഗാനങ്ങള്‍ ഒരുക്കിയത്. ചിത്രത്തിലെ ആദ്യഗാനം ഇതിനോടകം ഹിറ്റായിരിക്കുകയാണ്.

ബിജിപാലാണ് പശ്ചാത്തല സംഗീതം. അനന്തവിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.