പള്ളിയുടെ പേരില്‍ തര്‍ക്കമെന്തിന്?; പിറവം  ആവര്‍ത്തിക്കാതെ തൊടുപുഴ
Kerala
പള്ളിയുടെ പേരില്‍ തര്‍ക്കമെന്തിന്?; പിറവം  ആവര്‍ത്തിക്കാതെ തൊടുപുഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2019, 10:38 am

തൊടുപുഴ: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം സംഘര്‍ഷങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ സുപ്രീംകോടതിവരെ എത്തിനില്‍ക്കുകയാണ്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് തൊടുപുഴയില്‍നിന്നുള്ള വാര്‍ത്ത. തര്‍ക്കത്തിനൊന്നും നില്‍ക്കാതെ തൊടുപുഴയിലെ യാക്കോബായ വിശ്വാസികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി കൈമാറി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭാവിയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ യാക്കോബായ വിശ്വാസികള്‍ പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ കീഴില്‍ തൊടുപുഴയില്‍ പുതിയ പള്ളി തുറന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സുപ്രീംകോടതി വിധി മാനിച്ചാണ് തൊടുപുഴയിലെ പള്ളി കൈമാറിയത്.

നൂറോളം യാക്കോബായ കുടുംബങ്ങളുടെ ഇടവകയായിരുന്ന പള്ളിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയത്. പാത്രിയാര്‍ക്കീസ് ബാവയുടെ കീഴില്‍ യാക്കോബായ സഭയില്‍ പ്രവര്‍ത്തിക്കുന്ന പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ പേരിലാണ് പുതിയ പള്ളി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ