ഷാരൂഖ് ഖാനെയും വിജയ്‌യെയും പിന്നിലാക്കി; ജനപ്രീതിയുള്ള നടന്മാരുടെ ലിസ്റ്റില്‍ ഈ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ഒന്നാമത്
Indian Cinema
ഷാരൂഖ് ഖാനെയും വിജയ്‌യെയും പിന്നിലാക്കി; ജനപ്രീതിയുള്ള നടന്മാരുടെ ലിസ്റ്റില്‍ ഈ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ഒന്നാമത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th October 2025, 10:10 am

ഈ മാസത്തെ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട് ഓര്‍മാക്‌സ് മീഡിയ. ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും മറികടന്ന് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്. സൗത്തിലൊട്ടാകെ ആരാധകരുള്ള ദളപതി വിജയ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ്. 2025 സെപ്റ്റംബര്‍ വരെയുള്ള പട്ടികയാണ് നിലവില്‍ ഓര്‍മാക്‌സ് മീഡിയ പുറത്ത് വിട്ടത്.

അല്ലു അര്‍ജുന്‍ ആണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്. ആദ്യ പത്ത് നടന്മാരുടെ ലിസ്റ്റില്‍ നിന്ന് അക്ഷയ് കുമാര്‍ പുറത്താകുകയും ചെയ്തു. സൗത്ത് ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ് ഈ മാസത്തെ ലിസ്റ്റില്‍ കാണാന്‍ കഴിയുന്നത്. കഴിഞ്ഞ മാസം ലിസ്റ്റില്‍ ഉണ്ടായിരുന്ന രജിനികാന്തും അക്ഷയ് കുമാറും  പുതിയ ലിസ്റ്റില്‍ ഇല്ല. പവന്‍ കല്യാണും രാം ചരണുമാണ് പട്ടികയിലെ പുതിയ എന്‍ട്രി. ബോളിവുഡ് കിങ് ഷാരൂഖ് ഖാന്‍ നാലാം സ്ഥാനത്താണ്. അജിത്ത് കുമാര്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.

തെലുങ്ക് താരം മഹേഷ് ബാബുവും ജൂനിയര്‍ എന്‍.ടി.ആറുമാണ് ലിസ്റ്റില്‍ ആറും ഏഴും സ്ഥാനങ്ങളിലുള്ളത്. രാം ചാരന്‍ എട്ടാം സ്ഥാനത്ത് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ പവന്‍ കല്യാണ്‍ ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്തെത്തി. ഒ.ജി എന്ന സിനിമയിലൂടെ പവന്‍ കല്യാണ്‍ വലിയ തിരിച്ചുവരവ് നടത്തിയിരുന്നു. ബോളിവുഡിന്റെ സൂപ്പര്‍നായകന്‍ സല്‍മാന്‍ ഖാന്‍ ആണ് ലിസ്റ്റില്‍ അവസാന സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ലിസ്റ്റില്‍ അദ്ദേഹം ഒമ്പതാം സ്ഥാനത്ത് ഉണ്ടായിരുന്നു.

ലിസ്റ്റില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ സൗത്ത് ഇന്ത്യന്‍ താരങ്ങള്‍ എത്തിയത് ശ്രദ്ധേയമാണ്.

Content highlight: Ormax Media releases list of most popular actors of the year actor prabhas in the first position