കോഴിക്കോട് സ്‌റ്റേഡിയത്തില്‍ ഫലസ്തീന്‍ പതാകയും കൊക്കക്കോളക്കെതിരായ ബാനറും പിടിച്ചെടുത്ത് സംഘാടകര്‍; വിവാദം
Kerala
കോഴിക്കോട് സ്‌റ്റേഡിയത്തില്‍ ഫലസ്തീന്‍ പതാകയും കൊക്കക്കോളക്കെതിരായ ബാനറും പിടിച്ചെടുത്ത് സംഘാടകര്‍; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th October 2025, 10:09 pm

കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട് സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ലീഗ് മത്സരത്തിനിടെ കാണികള്‍ ഉയര്‍ത്തിയ ഫലസ്തീന്‍ പതാകയും കൊക്കക്കോള വിരുദ്ധ ബാനറും പിടിച്ചെടുത്ത് സെക്യൂരിറ്റി ഗാര്‍ഡ്.

ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഫലസ്തീന്‍ പതാകകള്‍ പ്രദര്‍ശിപ്പിക്കുന്നത് സെക്യൂരിറ്റി ഗാര്‍ഡുകള്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരുടെ ഫോണുകള്‍ പിടിച്ചുവാങ്ങിയതാവും വീഡിയോകള്‍ ഡിലീറ്റ് ചെയ്തതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

കൊക്കക്കോള പങ്കാളിത്തത്തില്‍ കാലിക്കറ്റ് എഫ്.സിയും തൃശൂര്‍ മാജിക് എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തിനിടെ മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. പ്രതിഷേധങ്ങളുണ്ടാകുമെന്ന സൂചനയുമുണ്ടായിരുന്നു.

പിന്നാലെ മത്സരം ആരംഭിച്ചതു മുതല്‍ കാണികള്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങളുയര്‍ത്തി പതാക വീശുകയായിരുന്നു.

അതേസമയം, പ്രതിഷേധങ്ങളെ സംഘാടകര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

അതേസമയം, ഇന്നലെ (ഞായറാഴ്ച) കാലിക്കറ്റ് എഫ്.സിക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തൃശൂര്‍ മാജിക് എഫ്.സി വിജയിച്ചിരുന്നു. 36ാം മിനിറ്റില്‍ തൃശൂര്‍ മാജിക് എഫ്.സി ക്യാപ്റ്റന്‍ മെയില്‍സണ്‍ ആല്‍വിസിന്റെ ഹെഡറിലൂടെയാണ് മത്സരത്തിലെ ഏക ഗോള്‍ പിറന്നത്.

Content Highlight: Organizers seize Palestinian flag and anti-Coca-Cola banner at Kozhikode stadium; controversy