പാലക്കാട്: വേടന്റെ പരിപാടിയില്‍ വീണ്ടും സംഘാടക പിഴവ്. തിക്കും തിരക്കും നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പരിപാടി ഒന്നിലധികം തവണ നിര്‍ത്തിവെക്കേണ്ടി വന്നു. പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ചിരുന്ന പരിപാടിക്കിടെയാണ് സംഘടനാ പിഴവ് ഉണ്ടായത്.
തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ദേഹാസ്വാസ്ഥ്യമുണ്ടായ കുട്ടികളടക്കമുള്ള 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.