വീട്ടിലുണ്ടാക്കാം ഓറഞ്ച് ജാം
Kitchen Tricks
വീട്ടിലുണ്ടാക്കാം ഓറഞ്ച് ജാം
ന്യൂസ് ഡെസ്‌ക്
Thursday, 13th December 2018, 5:58 pm

 

കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ജാം. അത് വീട്ടിലുണ്ടാക്കിയതാകുമ്പോള്‍ മാതാപിതാക്കള്‍ക്കും കഴിക്കുന്നതില്‍ എതിര്‍പ്പൊന്നുമുണ്ടാവില്ല. ജാം ഇഷ്ടപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി വീട്ടില്‍ തന്നെയുണ്ടാക്കാം നല്ല രുചികരമായ ഓറഞ്ച് ജാം. അതും യാതൊരു പ്രിസര്‍വേറ്റീവ്‌സും ചേര്‍ക്കാതെ തന്നെ.

ചേരുവകള്‍:

ഓറഞ്ച്- രണ്ടുകിലോ
പഞ്ചസാര- 500ഗ്രാം
ഉപ്പ്- ഒരു ടീസ്പൂണ്‍
നാരങ്ങാനീര്- 3 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്നവിധം:

നാരങ്ങ മിക്‌സിലിട്ട് ജ്യൂസാക്കിയെടുക്കുക. വലിയൊരു കടായിയില്‍ ഈ ജ്യൂസ് ഒഴിച്ചശേഷം തിളപ്പിക്കുക. ജ്യൂസ് പകുതിയാവുന്നതുവരെ തീകുറച്ചുവെക്കുക. ശേഷം പഞ്ചസാരയും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. നന്നായി തിളപ്പിക്കുക. അധികം കട്ടിയാവാന്‍ അനുവദിക്കരുത്. തണുക്കുമ്പോള്‍ സ്വാഭാവികമായും കട്ടിയായിക്കൊള്ളും. അല്പമൊന്ന് കട്ടിയായെന്ന് തോന്നുമ്പോള്‍ തന്നെ ഇറക്കിവെക്കുക. ശേഷം ചെറുനാരങ്ങാ നീര് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. നന്നായി തണുത്തശേഷം ഫ്രിഡ്ജിലേക്ക് മാറ്റുക.