തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിനെതിരെ മെറ്റ നടപടിയെടുത്തതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കത്തയച്ചു.
കോടതിയുടെ നിര്‍ദേശമില്ലാതിരുന്നിട്ടും പാട്ട് വിവിധ അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയ്തതിനെ സതീശന്‍ കത്തില്‍ ചോദ്യം ചെയ്തു. മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചു.
അയ്യപ്പ ഭക്തിഗാനത്തിന്റെ പാരഡി ഗാനമായ പോറ്റിയേ കേറ്റിയേ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹിറ്റായിരുന്നു. എന്നാല്‍ ഈ ഗാനം ഉപയോഗിച്ച് പ്രചാരണം നടത്തിയത് ചട്ടലംഘനമാണെന്ന് കാണിച്ച് സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്.
Content Highlight: Opposition leader VD Satheesan’s letter to Meta