ദുബായ്: ദുബായില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഓണാഘോഷങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തിരികൊളുത്തി തുടക്കം കുറിച്ചു. ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഒരുക്കിയ ഓണാഘോഷ പരിപാടികള്‍ ദുബായ് പ്രവാസി സംഘടനകളുടെയും പ്രവാസി സ്ഥാപനങ്ങളുടെയും ഓണാഘോഷത്തിലെ ആദ്യത്തേതായിരുന്നു.
താലപ്പൊലി, ചെണ്ടമേളം, പുലിക്കളി എന്നിവ ഐ.സി.എല്ലിന്റെ ഓണാഘോഷത്തിന് കൂടുതല്‍ പൊലിമയേകി. ഇനിയുള്ള ഒരു മാസക്കാലം ദുബായ് മലയാളികളെ സംബന്ധിച്ച് ഓണാഘോഷ നാളുകളായിരിക്കും.