ഇവരില്‍ 3000ത്തില്‍ അധികം പേര്‍ പെണ്‍കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാന്‍ഹെ ഫാരിസ്റ്റേ എന്ന ഓപ്പറേഷന്റെ ഭാഗമായാണ് 2024 മുതല്‍ ഇത്രയും കുട്ടികളെ റെയില്‍വേയ്ക്ക് രക്ഷിക്കാനായത്.
റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ രക്ഷിക്കുന്നതിനായി ഇന്ത്യയില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍.പി.എഫ്) നടത്തുന്ന തുടര്‍ച്ചയായ പ്രവര്‍ത്തനമാണ് നാന്‍ഹെ ഫാരിസ്റ്റേ.
ഇങ്ങനെ രക്ഷപ്പെടുത്തുന്ന കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുകയോ ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ വഴി അവരെ പുനരധിവസിപ്പിക്കുകയോ ചെയ്യുക എന്നതാണ് ഈ ഓപ്പറേഷനിലൂടെ ആര്‍.പി.എഫ് ലക്ഷ്യമിടുന്നത്.
2024ല്‍ നാന്‍ഹെ ഫാരിസ്റ്റേ ഓപ്പറേഷനിലൂടെ ട്രെയിനുകളില്‍ നിന്നും റെയില്‍വേ ഏരിയകളില്‍ നിന്നും പതിനായിരത്തില്‍ അധികം ആണ്‍കുട്ടികളെയും 3000 പെണ്‍കുട്ടികളെയുമാണ് രക്ഷപ്പെടുത്തിയത്.
2025ല്‍ ജൂണ്‍ മാസം വരെ 4177 ആണ്‍കുട്ടികളെയും 1911 പെണ്‍കുട്ടികളെയും ആര്‍.പി.എഫ് രക്ഷിച്ചു. ഇതില്‍ പലരെയും ചോദ്യ ചെയ്തതിലൂടെ പഠനം ഗൗരവമായി എടുക്കാത്തതിന്റെ പേരിലും മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലും മറ്റ് ചെറിയ കാര്യങ്ങളിലും രക്ഷിതാക്കള്‍ വഴക്ക് പറഞ്ഞത് കാരണമാണ് കുട്ടികള്‍ ഓടിപോയതെന്ന് കണ്ടെത്തി.
അതേസമയം 2024ല്‍ തട്ടികൊണ്ടുപോയ 69 കുട്ടികളെ നാന്‍ഹെ ഫാരിസ്റ്റേ എന്ന ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്താന്‍ സാധിച്ചുവെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2025ല്‍ ഇത്തരത്തില്‍ തട്ടികൊണ്ടുപോയ 20 കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
Content Highlight: Operation Nanhe Farishte, Railways has rescued over 16,000 children since 2024