അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജെയ്സ്വാളിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ വിരാട് കോഹ്‌ലിക്ക് പകരക്കാരനായാണ് ജെയ്സ്വാള്‍ ഇടം നേടിയത്. 2025 ഡിസംബറില്‍ സൗത്ത് ആഫ്രിക്കക്കെതിരെയാണ് ജെയ്സ്വാള്‍ അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ഇന്ത്യക്കായി നാല് ഏകദിനത്തില്‍ മാത്രമാണ് ജെയ്സ്വാള്‍ കളിച്ചത്. ഒരു സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്.
കോഹ്‌ലി ഹാംസ്ട്രിങ് ഇഞ്ചുറി മൂലമാണ് പരമ്പരയില്‍ നിന്നും പുറത്തായത്. കോഹ്‌ലിക്ക് പകരം സഞ്ജു സാംസണ്‍ ടീമിലെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സഞ്ജുവിന് ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു.
2023ലാണ് സഞ്ജു അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ ഏകദിന മത്സരം കളിച്ചത്. അന്ന് സൗത്ത് ആഫ്രിക്കക്ക് എതിരെ സെഞ്ച്വറിയടിച്ചാണ് താരം തിരികെ കയറിയത്. 114 പന്തില്‍ 108 റണ്‍സായിരുന്നു വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. എന്നാല്‍, അതിന് ശേഷം താരത്തെ തേടി ഏകദിനത്തില്‍ ഒരു അവസരം പോലും ലഭിച്ചില്ല.
അതേസമയം രോഹിത് ശര്‍മയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയമായാണ് താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്നും താരവും അഫ്ഗാനെതിരെ കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അറിയിപ്പുകള്‍ നല്‍കിയിട്ടില്ല.