ഒറ്റ ഭാഷ, യൂണിറ്റി വാദം ഇന്ത്യയെ തകര്‍ക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്

യൂണിറ്റി എന്ന കാര്യം നിലനിര്‍ത്താനായി ഭരണഘടന നിര്‍മാതാക്കള്‍ ആദ്യം ഉപേക്ഷിച്ചത് വണ്‍ ഇന്ത്യ എന്ന് തുടങ്ങുന്ന വാദങ്ങളാണ് | മറ്റെല്ലായിടത്തും ഒറ്റ ഭാഷ എന്നത് യോജിപ്പിന്റെ ഘടകമായിരുന്നെങ്കില്‍ ഇന്ത്യയില്‍ അത് അനൈക്യത്തിലേക്ക് നയിക്കുന്ന കാര്യമാണ് | എന്തായിരിക്കും പാക്കിസ്ഥാനെയും ചൈനയെയും കശ്മീരിലേക്ക് ക്ഷണിക്കുന്ന ഘടകം ? നമ്മൾ ഒരുമിച്ച് ശക്തമായി ചേർത്ത് പിടിച്ച പ്രദേശങ്ങള്‍ പോലെയല്ല കശ്മീര്‍, കശ്മീരിന് ഒരു ബാര്‍ഗൈനിങ് പവറുണ്ട്. കശ്മീര്‍ നമ്മളോടൊപ്പം നില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണ് | പാന്‍ ഇന്ത്യന്‍ പ്രാധാന്യമുള്ള വിഷയങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിലനിര്‍ത്തി പ്രാദേശിക വ്യതിയാനങ്ങള്‍ ആവശ്യമുള്ള വിഷയങ്ങളിലെ നിയമ നിര്‍മാണത്തിനുള്ള അധികാരങ്ങള്‍ പതുക്കെയെങ്കിലും സംസ്ഥാനങ്ങള്‍ക്ക് നല്‍കണം | വിദ്യാഭ്യാസത്തില്‍ ഇടപെടാനുള്ള രാഷ്ട്രീയത്തിന്റെ തീരുമാനം നിഷ്‌കളങ്കമല്ല | ഭരണഘടന അധ്യാപകന്‍ കെ. സംഗീത് സംസാരിക്കുന്നു

Content Highlight: One language, unity argument will destroy India