മറ്റു രാജ്യങ്ങളിൽ നിന്നും വന്ന ഇസ്രഈലികളെക്കാൾ അറബ് ഇസ്രഈലികളാണ് രാജ്യം വിടുന്നതിനായി ആലോചിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ഗസയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കുന്നതിനു മുമ്പാണ് ഈ സർവേ നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വലിയ തോതിലുള്ള കുടിയേറ്റം രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുമെന്നും പഠനത്തിൽ പറഞ്ഞു. രാജ്യം വിടാൻ തീരുമാനിക്കുന്നതിൽ ഏറ്റവും കൂടുതൽ ഇസ്രഈലിലെ ചെറുപ്പക്കാരാണെന്ന് പഠനം വ്യക്തമാക്കുന്നു. ഏകദേശം 60 ശതമാനം വരുമെന്നാണ് റിപ്പോർട്ട്.
80 ശതമാനം പേരും ഉയർന്ന വരുമാനമുള്ളവരും വിദേശ പാസ്‌പോർട്ടുകൾ കൈവശമുള്ളവരാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഫലസ്തീനിൽ 30 ശതമാനം പേർ മേഖല വിടാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ ഇസ്രഈലിൽ ഇത് 26 ശതമാനമാണെന്നാണ് കണക്ക്.
ഇരട്ട പൗരത്വവും ഉന്നത വിദ്യാഭ്യാസവും ഉയർന്ന വരുമാനവുമാണ്. രാജ്യം വിടാനുള്ള പ്രധാന കാരണങ്ങളെന്നും പഠനം പറയുന്നു.
സുരക്ഷ, രാഷ്ട്രീയം, തൊഴിൽ, ജീവിതച്ചെലവ്, സമ്മർദങ്ങൾ,, കുട്ടികളെക്കുറിച്ചുള്ള ഭാവിയെകുറിച്ചുള്ള ആശങ്ക എന്നിവയും രാജ്യം വിടാനുള്ള തീരുമാനത്തിന് കാരണമാകുന്നുണ്ടെന്നും പഠനത്തിന്റെ റിപ്പോർട്ടിൽ പ്രതികരിച്ചവർ പറഞ്ഞു. രാജ്യത്തിന്റെ മൊത്തത്തിലുള്ള ദിശ മോശമാണെന്നും അവർ കൂട്ടിച്ചേർത്തു .