'ഒരു തെരഞ്ഞെടുപ്പ് കൊണ്ട് ഇത് ശരിയാവില്ല'; അമേരിക്കന്‍ ജനത എത്രയോ വിഭജിക്കപ്പെട്ടെന്ന് ഒബാമ
World News
'ഒരു തെരഞ്ഞെടുപ്പ് കൊണ്ട് ഇത് ശരിയാവില്ല'; അമേരിക്കന്‍ ജനത എത്രയോ വിഭജിക്കപ്പെട്ടെന്ന് ഒബാമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th November 2020, 6:06 pm

ന്യൂയോര്‍ക്ക്: കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ ജനതയ്ക്കിടയിലുണ്ടായ വിഭജനം വളരെ വലുതെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഈ വിഭജനത്തെ ഇല്ലാതാക്കുന്ന ശ്രമത്തിന്റെ തുടക്കം മാത്രമാണ് ജോ ബൈഡന്റെ വിജയമെന്നും ഒബാമ പറഞ്ഞു.

‘ ഈ പ്രവണതകളെ മാറ്റിക്കൊണ്ടു വരാന്‍ ഒന്നിലധികം തെരഞ്ഞെടുപ്പുകള്‍ എടുക്കും,’ ഒബാമ പറഞ്ഞു. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒബാമയുടെ പ്രതികരണം.

ഗ്രാമീണ, അര്‍ബന്‍ അമേരിക്കന്‍ ജനത തമ്മിലുള്ള അഭിപ്രായ വ്യത്യാസം, കുടിയേറ്റം, അസമത്വം, പല തരം കോണ്‍സ്പിരന്‍സി തിയറികള്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങി പല പ്രതിസന്ധികള്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് അമേരിക്കന്‍ ജനസമൂഹത്തെ രൂക്ഷമായി ബാധിച്ചതായി ഒബാമ പറഞ്ഞു.

ധ്രുവീകരിക്കപ്പെട്ട ഒരു സമൂഹത്തെ മാറ്റാനായി രാഷ്ട്രീയക്കാരുടെ തീരുമാനങ്ങള്‍ മാത്രം പോരെന്നും ജനങ്ങള്‍ പരസ്പരം ശ്രദ്ധിക്കാന്‍ തയ്യാറാകണമെന്നും എന്തിനെയെങ്കിലും കുറിച്ച് പരസ്പരം വാദിക്കുമ്പോള്‍ പൊതുവായ ചില വസ്തുതകള്‍ അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ഒബാമ പറഞ്ഞു. യുവ തലമുറ ഈ മാറ്റത്തില്‍ വലിയ പങ്കു വഹിക്കുമൈന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.’

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: One election won’t stop US’s current problems says Barak Obama