തൊ​ട്ടു​കൂ​ട്ടാം...​ഇ​ഞ്ചി​ക്ക​റി
Delicious
തൊ​ട്ടു​കൂ​ട്ടാം...​ഇ​ഞ്ചി​ക്ക​റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2019, 4:38 pm

ഓ​ണ​സ​ദ്യ​യി​ലെ പ്ര​ധാ​ന തൊ​ടു​ക​റി​ക​ളി​ലൊ​ന്നാ​ണ് ഇ​ഞ്ചി​ക്ക​റി.​പ​ക​ര​ക്കാ​ര​നി​ല്ലാ​ത്ത ഈ ​രു​ചി​ക്കൂ​ട്ട് എ​ങ്ങ​നെ ത​യാ​റാ​ക്കു​ന്നു എ​ന്നു നോ​ക്കാം.

ചേ​രു​വ​ക​ൾ

ഇ​ഞ്ചി
പു​ളി
മു​ള​കു​പൊ​ടി‌
മ​ല്ലി​പ്പൊ​ടി
മ​ഞ്ഞ​ൾ​പ്പൊ​ടി
ഉ​ലു​വ
കാ​യം
ക​ടു​ക്
ഉ​പ്പ്
പ​ഞ്ച​സാ​ര /ശ​ർ​ക്ക​ര
ക​റി​വേ​പ്പി​ല

ത​യാ​റാ​ക്കു​ന്ന വി​ധം

 

ഇ​ഞ്ചി ചെ​റു​താ​യ​രി​ഞ്ഞ് വ​റു​ത്ത് പൊ​ടി​ച്ച് മാ​റ്റി വ​യ്ക്കു​ക.​പു​ളി ക​ല​ക്കി വ​യ്ക്കു​ക.
അ​ടി​ക്ക​ന​മു​ള്ള പാ​ത്ര​ത്തി​ൽ ക​ടു​കു വ​റു​ത്ത് , അ​തി​ല്‍ മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ള്‍പ്പൊ​ടി, ഉ​ലു​വ, കാ​യം ഇ​വ ചേ​ര്‍ത്ത് അ​ല്പം മൂ​പ്പി​ച്ച്,ഉ​ട​ന്‍ ത​ന്നെ പു​ളി​വെ​ള്ളം അ​തി​ല്‍ ഒ​ഴി​ച്ച് തി​ള​യ്ക്കു​മ്പോ​ള്‍ മൂ​പ്പി​ച്ച ഇ​ഞ്ചി അ​തി​ലി​ട്ട് ഇ​ള​ക്കി വാ​ങ്ങു​ക .അ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ക്കാം.കറിവേലപ്പില ചേർത്ത് അലങ്കരിക്കാം. അ​ല്പം പ​ഞ്ച​സാ​ര​യോ ശ​ർ​ക്ക​ര​യോ ചേ​ർ​ത്താ​ൽ രു​ചി കൂ​ടും.ഫ്രിഡ്ജിൽ വെച്ചാൽ കൂടുതൽ നാൾ കേടുകൂടാതെ ഉപയോഗിക്കാം.