എഡിറ്റര്‍
എഡിറ്റര്‍
‘അടിച്ചു മോനേ..അടിച്ചു…’; ഓണം ബമ്പറടിച്ചത് മുസ്തഫയ്ക്ക്
എഡിറ്റര്‍
Saturday 23rd September 2017 4:35pm

തിരൂര്‍: ഒടുവില്‍ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫയ്ക്കാണ് ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിച്ചിരിക്കുന്നത്.

ജിഎസ്ടിയും ഏജന്റ് കമ്മീഷനും കഴിച്ച് 6.30 കോടി രൂപ മുസ്തഫയ്ക്ക് ലഭിക്കും. അതേസമയം, മുസ്തഫയ്ക്ക് ലോട്ടറി വിറ്റ ടിക്കറ്റ് ഏജന്റ് ഖാലിദിന് കമ്മീഷന്‍ ഇനത്തില്‍ 90 ലക്ഷം കിട്ടും

മലപ്പുറത്ത് വിറ്റ AJ 442876 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപക്ക് അര്‍ഹമായത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുകയാണിത്.

SU 579088 (WAYANAD), VA 351753 (KOTTAYAM), RN 707904 (KOLLAM), AJ 449186 (KASARGODE), BL 421281 (KOTTAYAM), TH 372690 (MALAPPURAM),
IR 559758 (ERNAKULAM), UV 119728 (PALAKKAD), ON 669995 (KOZHIKKODE), AM 447777 (KANNUR) എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപക്ക് അര്‍ഹമായത്.


Also Read:  ‘എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ ഇവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം, കഴിയുന്ന സഹായം എത്തിക്കണം’; പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്റെ അഭ്യര്‍ത്ഥന


ഇരുനൂറ്റി അമ്പത് രൂപയായിരുന്നു ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ വില. ആദ്യം അച്ചടിച്ച ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു പോയതിനാല്‍ വീണ്ടും അച്ചടിക്കുകയായിരുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഭാഗ്യശാലികളെ നറുക്കെടുത്തത്. ആദ്യം തെരഞ്ഞെടുത്ത ടിക്കറ്റ് അച്ചടിക്കാത്തതാണെന്ന് മനസ്സിലായതോടെ വീണ്ടും നറുക്കെടുത്താണ് ഭാഗ്യശാലിയെ കണ്ടെത്തിയത്.

Advertisement