യു.പിയിലെ ആശുപത്രിയില്‍ വൃദ്ധയെ നിലത്തിട്ട് ചവിട്ടിയും വലിച്ചിഴച്ചും മര്‍ദ്ദിച്ച് സെക്യൂരിറ്റി; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ് (വീഡിയോ)
national news
യു.പിയിലെ ആശുപത്രിയില്‍ വൃദ്ധയെ നിലത്തിട്ട് ചവിട്ടിയും വലിച്ചിഴച്ചും മര്‍ദ്ദിച്ച് സെക്യൂരിറ്റി; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ് (വീഡിയോ)
ന്യൂസ് ഡെസ്‌ക്
Saturday, 8th August 2020, 2:08 pm

 

ലക്‌നൗ: യു.പിയിലെ സര്‍ക്കാരാശുപത്രിയില്‍ വൃദ്ധയെ ക്രൂരമായി മര്‍ദ്ദിക്കുന്ന സെക്യൂരിറ്റി ഗാര്‍ഡിന്റെ വിഡീയോ പുറത്ത്. ആശുപത്രി വരാന്തയില്‍ ഇരുന്ന വൃദ്ധയെ കാലുകൊണ്ട് പലതവണ ഇയാള്‍ ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്.

സ്വരൂപ് റാണി നെഹ്‌റു ഹോസ്പിറ്റലിലെ സെക്യൂരിറ്റിയായ സഞ്ജയ് മിശ്രയാണ് ആശുപത്രി വരാന്തയിലിരുന്ന അനാഥയായ വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ചത്. നിലത്തിട്ട് പലതവണ ഇയാള്‍ വൃദ്ധയെ ചവിട്ടുന്നുണ്ട്.

മര്‍ദ്ദനത്തില്‍ അവശയായ വൃദ്ധ സഹായത്തിനായി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. ഏകദേശം എണ്‍പത് വയസ്സുള്ള വൃദ്ധയാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.

അതേസമയം ചിലര്‍ ഈ വഴി കടന്നുപോയെങ്കിലും മര്‍ദ്ദനത്തില്‍ നിന്ന് വൃദ്ധയെ രക്ഷിക്കാന്‍ ആരും മുന്നോട്ട് വന്നില്ല.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തി. തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തിലെ ഒരു സ്വകാര്യ ഏജന്‍സിയില്‍ നിന്നാണ് ഇയാളെ ആശുപത്രി അധികൃതര്‍ നിയമിച്ചത്. ഈ സംഭവത്തോടെ ഏജന്‍സിക്കെതിരെയും നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


content highlights:  up security guard beaten elderly woman