ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ഒമാന്‍ പൗരന്മാര്‍ ശ്രമിച്ചിട്ടില്ല; മിഠായി കൊടുത്തത് വാത്സല്യം കൊണ്ടെന്ന് പൊലീസ്
Kerala News
ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ഒമാന്‍ പൗരന്മാര്‍ ശ്രമിച്ചിട്ടില്ല; മിഠായി കൊടുത്തത് വാത്സല്യം കൊണ്ടെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th July 2025, 2:59 pm

കൊച്ചി: എറണാകുളം ഇടപ്പള്ളി ബോണേക്കരയില്‍വെച്ച് അഞ്ചും ആറും വസയുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വഴിത്തിരിവ്.

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടില്ലെന്നും മിഠായി കൊടുത്തപ്പോള്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചതാണെന്നും പൊലീസ് പറഞ്ഞു. ഇതോടെ ആരോപണ വിധേയരായ ഒമാന്‍ സ്വദേശികളായ കുടുംബത്തെ വിട്ടയച്ചു.

പരാതിയുമായി മുന്നോട്ട് പോവുന്നില്ലെന്ന് കുട്ടികളുടെ അമ്മ പ്രതികരിച്ചു. ഇന്നലെ വൈകുന്നേരമാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികള്‍ക്ക് കാറിലെത്തിയ ഒമാന്‍ സ്വദേശികള്‍ മിഠായി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കുട്ടികള്‍ വഴങ്ങാത്തതിനാല്‍ ബലം പ്രയോഗിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചെന്നുമായിരുന്നു പരാതി.

തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ച പൊലീസ് ഒമാന്‍ സ്വദേശികളെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തുകയായിരുന്നു. കസ്റ്റഡയിലെടുത്ത ഇവരെ പൊലീസ് പിന്നീട് വിട്ടയച്ചു.

കേരളം കാണാന്‍ എത്തിയ ഒമാന്‍ സ്വദേശികളായ കുടുംബം കഴിഞ്ഞ 10 ദിവസമായി കൊച്ചിയിലുണ്ട്.

Content Highlight: Oman nationals did not try to kidnap children police says; they gave sweets out of affection