അടിക്ക് തിരിച്ചടി... മെയ്ഡന്‍ ഓവറില്‍ പിറന്നത് മൂന്ന് വിക്കറ്റ്; കിവീസിന്റെ 'നടുവൊടിച്ച്' റോബിന്‍സണ്‍
Cricket
അടിക്ക് തിരിച്ചടി... മെയ്ഡന്‍ ഓവറില്‍ പിറന്നത് മൂന്ന് വിക്കറ്റ്; കിവീസിന്റെ 'നടുവൊടിച്ച്' റോബിന്‍സണ്‍
ശ്രീരാഗ് പാറക്കല്‍
Thursday, 4th June 2026, 10:48 pm

ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ലോര്‍ഡ്‌സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്.

ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിനെ 39.4 ഓവറില്‍ 140 റണ്‍സിനാണ് ന്യൂസിലാന്‍ഡ് പിടിച്ചുനിര്‍ത്തുകയായിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ത്രീ ലയണ്‍സ് തുടങ്ങിയത്. ഇന്നിങ്‌സിലെ രണ്ടാം ഓവറിനെത്തിയ ഔല്ലി റോബിന്‍സണാണ് കിവീസിന് വമ്പന്‍ പ്രഹരം ഏല്‍പ്പിച്ചത്. മെയ്ഡന്‍ ഓവറും മൂന്ന് വിക്കറ്റും നേടിയാണ് താരം കിവീസിനെ വിറപ്പിക്കുകയായിരുന്നു.

കിവീസിന്റെ പ്രധാന താരങ്ങളായ ഡെവോണ്‍ കോണ്‍വേ (1), കെയ്ന്‍ വില്യംസണ്‍ (0), രചിന്‍ രവീന്ദ്ര (0) എന്നിവരെയാണ് താരം പുറത്താക്കിയത്. നിലവില്‍ അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സാണ് ന്യൂസിലാന്‍ഡിന്റെ പക്കല്‍.

ഇംഗ്ലണ്ടിന് വേണ്ടി 56 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് കുറച്ചെങ്കിലും ക്രീസില്‍ പിടിച്ചുനിന്നത്. ഇംഗ്ലണ്ടിന്റെ അരങ്ങേറ്റക്കാരനായ എമിലിയോ ഗേ (8), ബെന്‍ ഡക്കറ്റ് (19), ജേക്കബ് ബെഥല്‍ (6), ജോ റൂട്ട് (1), ജെയ്മി സ്മിത് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നേരത്തെ തന്നെ നഷ്ടമായിരുന്നു. അവസാന ഘട്ടത്തില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന് 10 റണ്‍സ് മാത്രം നേടി കൂടാരം കയറേണ്ടി വന്നു. അവസാന വിക്കറ്റില്‍ ഷൊയ്ബ് ബഷീര്‍ 14 റണ്‍സാണ് ടീമിന് വേണ്ടി നേടിയത്.

കിവീസിന് വേണ്ടി കൈല്‍ ജാമിസണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. വില്‍ ഒ റൂര്‍ക് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നഥാന്‍ എല്ലിസ് മൂന്ന് വിക്കറ്റും നേടി.

ന്യൂസിലന്‍ഡ് പ്ലെയിങ് ഇലവല്‍

ടോം ലാഥം (ക്യാപ്റ്റന്‍), ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്‍, മാറ്റ് ഹെന്റി, വില്യം ഒറോര്‍ക്ക്

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

എമിലിയോ ഗേ, ബെന്‍ ഡക്കറ്റ്, ജേക്കബ് ബെഥേല്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഗസ് ആറ്റ്കിന്‍സണ്‍, ഒല്ലി റോബിന്‍സണ്‍, ജോഷ് ടങ്, ഷൊയ്ബ് ബഷീര്‍

Content Highlight: Ollie Robinson In Great Performance Against New Zealand In First Test

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ