സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Cricket
ഒരോവറില്‍ ആറ് സിക്‌സ്, 113 പന്തില്‍ ഡബിള്‍ സെഞ്ച്വറി; ഓസീസ് ക്രിക്കറ്റില്‍ പുത്തന്‍ താരോദയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday 3rd December 2018 7:32pm

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ അണ്ടര്‍ 19 ദേശീയ ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റില്‍ അത്ഭുത പ്രകടനവുമായി ഒലിവര്‍ ഡേവിസ്. ടൂര്‍ണ്ണമെന്റില്‍ ന്യൂ സൗത്ത് വെയ്ല്‍സിനായി കളിക്കാനിറങ്ങിയ ഒലിവര്‍ 14 ഫോറിന്റെയും 17 സിക്‌സുകളുടെയും അകമ്പടിയോടെ 115 പന്തില്‍ 207 റണ്‍സാണ് നേടിയത്.

നോര്‍ത്തേണ്‍ ടെറിട്ടറിയ്‌ക്കെതിരെയായിരുന്നു ഒലിവറിന്റെ മാസ്മരിക പ്രകടനം. 74 പന്തില്‍ ആദ്യ 100 പിന്നിട്ട ഒലിവറിന് അടുത്ത 100 റണ്‍സെടുക്കാന്‍ 39 പന്തേ വേണ്ടിവന്നൊള്ളൂ.

40ാം ഓവര്‍ എറിയാനെത്തിയ നോര്‍ത്തണ്‍ ടെറിട്ടറി സ്പിന്നര്‍ ജാക്ക് ജെയിംസിന്റെ എല്ലാ പന്തുകളും ഒലിവര്‍ അതിര്‍ത്തി കടത്തി. ഒലിവറിന്റെ മികവില്‍ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ന്യൂ സൗത്ത് വെയ്ല്‍സ് നേടിയത് 406 റണ്‍സാണ്.

മത്സരത്തില്‍ 168 റണ്‍സിനാണ് ന്യൂ സൗത്ത് വെയ്ല്‍സ് ജയിച്ചത്. ഓസീസ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഇരട്ടസെഞ്ച്വറിയാണ് ഒലിവര്‍ നേടിയത്. ഒരു വിക്കറ്റും ഒലിവര്‍ മത്സരത്തില്‍ സ്വന്തമാക്കി.

ഇന്ത്യയ്‌ക്കെതിരായ മത്സരം തുടങ്ങാനിരിക്കെ ഒലിവര്‍ ഇതിനോടകം തന്നെ ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

WATCH THIS VIDEO:

Advertisement