ഒഖിനാവ റിഡ്ജ് പ്ലസ് പുറത്തിങ്ങി; വില 64,988 രൂപ
Electric Scooter
ഒഖിനാവ റിഡ്ജ് പ്ലസ് പുറത്തിങ്ങി; വില 64,988 രൂപ
ന്യൂസ് ഡെസ്‌ക്
Saturday, 13th October 2018, 3:27 pm

ഒഖിനാവ പുതിയ റിഡ്ജ് പ്ലസ് വൈദ്യുത സ്‌കൂട്ടര്‍ മോഡല്‍ പുറത്തിറക്കി. 64,988 രൂപയാണ് വില. ല്യൂസെന്റ് ഓറഞ്ച്-മാഗ്‌ന ഗ്രെ, മൈല്‍ഡ് നൈറ്റ് ബ്ലൂ എന്നീ രണ്ടു നിറഭേദങ്ങള്‍ സ്‌കൂട്ടറില്‍ തിരഞ്ഞെടുക്കാം. ഒറ്റച്ചാര്‍ജില്‍ 120 കിലോമീറ്റര്‍ ദൂരം സ്‌കൂട്ടര്‍ ഓടും.

മണിക്കൂറില്‍ 55 കിലോമീറ്ററാണ് ഒഖിനാവ റിഡ്ജ് പ്ലസിന്റെ പരമാവധി വേഗം. 150 കിലോ ഭാരം വഹിക്കാനുള്ള സ്‌കൂട്ടറിന്റെ ശേഷിയും എടുത്തുപറയണം. സെന്‍ട്രല്‍ ലോക്കിംഗ്, ആന്റി- തെഫ്റ്റ് അലാറം, കീലെസ് എന്‍ട്രി തുടങ്ങിയ സംവിധാനങ്ങള്‍ സുരക്ഷയ്ക്കായി റിഡ്ജ് പ്ലസിലുണ്ട്.


വെള്ളം കയറാത്ത 800 W BLDC മോട്ടോര്‍ ഉപയോഗിക്കുന്ന റിഡ്ജ് പ്ലസിന് ലിഥിയം അയോണ്‍ ബാറ്ററിയാണ് ഒഖിനാവക്ക് ഊര്‍ജം പകരുന്നത്. ഇരു ടയറുകളിലുമുള്ള ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് നിറവേറ്റും. ബ്രേക്കു പ്രയോഗിക്കുമ്പോള്‍ വൈദ്യുത ഊര്‍ജ്ജം സൃഷ്ടിക്കുന്ന ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിംഗ് സംവിധാനം ഒഖിനാവ റിഡ്ജ് പ്ലസിന്റെ പ്രത്യേകതയാണ്.

സ്‌കൂട്ടര്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ ഫങ്ഷനും മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും. എല്‍.ഇ.ഡി ഹെഡ് ലാമ്പും എല്‍.ഇ.ഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും റിഡ്ജ് പ്ലസിന് പ്രീമിയം പരിവേഷമാണ് സമര്‍പ്പിക്കും.

കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് റിഡ്ജ് സ്‌കൂട്ടറിനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ശേഷം ഡിസംബറില്‍ പ്രെയിസിനെയും ഒഖിനാവ വിപണിയില്‍ കൊണ്ടുവന്നു. കിലോമീറ്ററിന് പത്തുപൈസ മാത്രമാണ് പ്രെയിസിന്റെ പ്രവര്‍ത്തനചിലവ്. പ്രെയിസിലൂടെ വിപണിയില്‍ ശ്രദ്ധനേടിയ ഒഖിനാവയുടെ മൂന്നാമത്തെ മോഡലാണ് പുതിയ റിഡ്ജ് പ്ലസ്.