മസ്കറ്റ്: ഗൾഫ് ഓഫ് ഒമാനിൽ എണ്ണക്കപ്പലിന് തീപിടിച്ചു. ഇന്നലെയായിരുന്നു അപകടമുണ്ടായത്. ഒമാൻ ഉൾക്കടലിൽ വെച്ച് എം.ടി യി ചെങ് 6 എന്ന എണ്ണക്കപ്പലിൽ വൻ തീപിടുത്തമുണ്ടാകുകയായിരുന്നു. ഇന്ത്യൻ വംശജരായ 14 ജീവനക്കാരുമായി ഇന്ത്യയിലെ കാണ്ട്‌ലയിൽ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോകുകയായിരുന്ന കപ്പലിലാണ് തീപിടുത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന ആളുകളെ നവിക സേന രക്ഷപ്പെടുത്തി.
ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐ.എൻ.എസ് തബാർ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ’13 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരും തകർന്ന ടാങ്കറിലെ അഞ്ച് ക്രൂ അംഗങ്ങളും നിലവിൽ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്, കപ്പലിലെ തീയുടെ തീവ്രത ഗണ്യമായി കുറഞ്ഞു,’ ഇന്ത്യൻ നാവികസേനയുടെ വക്താവ് പറഞ്ഞു.
തീയുടെ തീവ്രത ഗണ്യമായി കുറഞ്ഞതായി ഇന്ത്യൻ നാവികസേന പറഞ്ഞു. എങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുകയാണെന്നും നാവികസേനാ കൂട്ടിച്ചേർത്തു. നാവിക സംഘത്തിന്റെ സമയോചിതമായ ഇടപെടലും തുടർച്ചയായ രക്ഷാ പ്രവർത്തനവും വലിയൊരു സമുദ്ര ദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
‘ഇന്ത്യൻ വംശജരായ 14 ജീവനക്കാരുമായി ഇന്ത്യയിലെ കാണ്ട്‌ലയിൽ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന കപ്പലിന്റെ എഞ്ചിൻ മുറിയിൽ വലിയ തീപിടുത്തവും വൈദ്യുതി തകരാറും ഉണ്ടായി. ഐ.എൻ.എസ് തബാറിൽ നിന്നുള്ള അഗ്നിശമന സംഘം സംഭവ സ്ഥലത്ത് എത്തുകയും രക്ഷ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു,’ ഇന്ത്യൻ നാവികസേന എക്‌സിൽ കുറിച്ചു. തീപിടുത്തത്തിൽ ആർക്കും അപകടമുണ്ടായതായി വിവരമില്ല.
ഈ മാസം ആദ്യം ജൂൺ ഒമ്പതിന് കണ്ണൂർ അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ (81.49 കിലോമീറ്റർ) സിംഗപ്പൂരിന്റെ എം.വി വാൻഹായ് 503 എന്ന ചരക്കുകപ്പലിന് തീ പിടിച്ചിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന 18 പേരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി മംഗളൂരുവിൽ എത്തിച്ചിരുന്നു.
#IndianNavy‘s stealth frigate#INSTabar, mission deployed in the Gulf of Oman, responded to a distress call from Pulau flagged MT Yi Cheng 6, on #29Jun 25.
The vessel with 14 crew members of Indian origin, transiting from Kandla, India to Shinas, Oman, experienced a major fire… pic.twitter.com/hcwCalBW96