എഡിറ്റര്‍
എഡിറ്റര്‍
ഒ.ഐ.സി.സി നേതാവ് സജി ചേര്‍ത്തലക്കു യാത്രയയപ്പു നല്‍കി
എഡിറ്റര്‍
Sunday 13th August 2017 11:31am

റിയാദ് : ഒ.ഐ.സി.സി സെന്‍ട്രല്‍ കൌണ്‍സില്‍ അംഗവും മുന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറിയുമായിരുന്ന ആലപ്പുഴ ചേര്‍ത്തല സ്വദേശി സജി ചേര്‍ത്തലക്കു ഒ.ഐ.സി.സി ആലപ്പുഴ ജില്ലാ കമ്മറ്റി മലസ് ഭാരത് ഓഡിറ്റോറിയത്തില്‍ വച്ച് യാത്രയയപ്പു നല്‍കി

1993 മുതല്‍ റിയാദില്‍ ഉള്ള സജി ചേര്‍ത്തല സാമൂഹിക സാംസ്‌കാരിക രംഗത്തും വിശിഷ്യാ കോണ്‍ഗ്രസ് സംഘടന പ്രവര്‍ത്തനത്തിലും, വിവിധ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ജില്ലാ പ്രസിഡന്റ് സുഗതന്‍ നൂറനാടിന്റ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള യോഗം ഉദ്ഘാടനം ചെയ്തു അഭിപ്രായപ്പെട്ടു. ജില്ലയിലെ മുതിര്‍ന്ന നേതാവ് സുരേഷ് ബാബു ആമുഖ പ്രസംഗം നടത്തി.

ഒ.ഐ.സി.സി ഭാരവാഹികളായ ഷാജി സോണ, സലിം കളക്കര,അബ്ദുള്ള വല്ലാഞ്ചിറ , സജി കായംകുളം, രഘുനാഥ് പറശിനിക്കടവ് , യഹിയ തൃശൂര്‍, ഹാഷിം ആലപ്പുഴ, എബ്രഹാം ചെങ്ങന്നൂര്‍, ഷാജി മഠത്തില്‍,നവാസ്ഖാന്‍ പത്തനാപുരം,വല്ലി ജോസഫ്, കെ കെ തോമസ്, എബ്രഹാം നെല്ലായി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ബിജു വെണ്‍മണി, മുജീബ് കായംകുളം, ബഷീര്‍ ചൂനാട്, രാജന്‍ കാരിച്ചാല്‍ , സാജിദ് ആലപ്പുഴ, കുഞ്ഞുമോന്‍ കൃഷ്ണപുരം, ജാഫര്‍ കാപ്പില്‍, ജയശങ്കര്‍ പ്രസാദ്, യൂസഫ് കുഞ്ഞ് കായംകുളം, അജയന്‍ ചെങ്ങന്നൂര്‍, രാജു വഴുപ്പാടി, ഹക്കിം ചാരുംമൂട്, ജെയിംസ് മാങ്ങാംകുഴി, വിജയന്‍ പണിക്കര്‍, നജീബ്, സോണി കുട്ടനാട്, ജോസഫ് ചേര്‍ത്തല, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ജില്ല സെക്രട്ടറി നൗഷാദ് കറ്റാനം സ്വാഗതവും ശിഹാബ് പുന്നപ്ര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement