ഒരു വരാന്തയിലെ മൂന്ന് രാഷ്ട്രീയം
D' Election 2019
ഒരു വരാന്തയിലെ മൂന്ന് രാഷ്ട്രീയം
അനുശ്രീ
Wednesday, 13th March 2019, 7:58 pm

മലപ്പുറം: രാഷ്ട്രീയപ്രവര്‍ത്തനം പരസ്പര കൊലപാതകങ്ങളിലേക്ക് മാറുമ്പോള്‍ മലപ്പുറം കൂട്ടിലങ്ങാടിയില്‍ നിന്നും ഒരു വ്യത്യസ്ത കാഴ്ച്ച കാണാം.

പാര്‍ട്ടി ഓഫീസ് തകര്‍ത്തതും കൊടി തോരണങ്ങള്‍ കത്തിച്ചതും തെരഞ്ഞെടുപ്പ് കാലത്ത് വാര്‍ത്തയാകുമ്പോള്‍, മലപ്പുറത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവിന്റെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കുഞ്ഞിലിക്കുട്ടിയുടേയും തെരഞ്ഞെടുപ്പ്് പ്രചരണ പ്രവര്‍ത്തകര്‍ ഞങ്ങളോട് സംസാരിച്ചത് ഒറ്റകെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള ഒരേ വരാന്തയില്‍ നിന്നുകൊണ്ടാണ്.

ALSO READ: ദുരിതാശ്വാസ ക്യാമ്പുകളില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ നേരിട്ട തൊട്ടുകൂടായ്മ സര്‍ക്കാറിന്റെ പ്രളയാനന്തര സഹായത്തിലും; പഠന റിപ്പോര്‍ട്ട് പുറത്ത്

കൂട്ടിലങ്ങാടിയിലെ ഉന്നന്തല റോഡില്‍ നിന്ന് നോക്കിയാല്‍ കോണ്‍ഗ്രസിന്റെയും ഡി.വൈ.എഫ്.ഐയുടെയും മുസ്ലീംലീഗിന്റെയും ഓഫീസുകള്‍ ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് കാണാം.

ഒരേ കെട്ടിടത്തില്‍ മൂന്ന് രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസുകള്‍ പ്രവര്‍ത്തുന്നതിന് യാതൊരു തടസമില്ലെന്നും രാഷ്ട്രീയത്തിന് അപ്പുറം മൂവരും തമ്മില്‍ നല്ല സൗഹൃദമാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഈ വരാന്തയിലും ഓഫീസുകളിലും വലിയ തിരക്കാണ്. ഒരേ ഇടനാഴിയിലാണ് മലപ്പുറം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രഹസ്യങ്ങളും രൂപമെടുക്കുന്നത്.

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ