തെറ്റായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയം
News of the day
തെറ്റായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th February 2015, 4:58 pm

jiddah-01ജിദ്ദ: മുസാനെദ് (www.musanec.gov.sa) വെബ്‌സൈറ്റില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്ന റിക്രൂട്ട്‌മെന്റ് കമ്പനികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയം. എല്ലാ റിക്രൂട്ട്‌മെന്റ് കമ്പനികളും ശരിയായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

സുതാര്യത കൊണ്ടുവരുന്നതിനും മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനുമാണ് ജോലിക്കാരുടെ ശരിയായ വിവരങ്ങള്‍ സൈറ്റില്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. ജോലിക്കാരുടെ രാജ്യവും ജോലിയും കൃത്യമായി രേഖപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

തൊഴിലാളികളുടെ രാജ്യത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് റിക്രൂട്ട്‌മെന്റ് കമ്പനികള്‍ വെബ്‌സൈറ്റില്‍ നല്‍കുന്നതെന്ന് മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചത് കാരണം 56 റിക്രൂട്ട്‌മെന്റ് കമ്പനികളാണ് സൗദിയില്‍ അധികൃതര്‍ അടച്ചിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് നിലവാരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഈ കനികള്‍ പൂട്ടിച്ചത്.

എല്ലാ രാജ്യത്ത് നിന്നും സൗദിയിലേക്ക്് തൊഴിലാളികളെ കൊണ്ടുവരാന്‍ അനുവാദമില്ലെന്ന് ജിദ്ദ ചേംമ്പര്‍ ഓഫ് കൊമേര്‍സ് ആന്റ് ഇന്റസ്ട്രിയിലെ റിക്രൂട്ട്‌മെന്റ് കമ്മിറ്റി തലവന്‍ യാഷ്യ അല്‍മുഖ്ബൗള്‍ പറഞ്ഞു. റിക്രൂട്ട്‌മെന്റിലെ ഔദ്യോഗിക നിയമങ്ങള്‍ വ്യക്തമാക്കിയട്ടുണ്ടെന്നും റിക്രൂട്ട്‌മെന്റ് കമ്പനികള്‍ അത് പാലിക്കണമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.