മതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന അഭിരുചിയോ, അത്യുത്സാഹമോ ഇല്ലാത്ത ഒരാള്‍; ഒബാമയുടെ പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് പരാമര്‍ശം
national news
മതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന അഭിരുചിയോ, അത്യുത്സാഹമോ ഇല്ലാത്ത ഒരാള്‍; ഒബാമയുടെ പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് പരാമര്‍ശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th November 2020, 9:38 am

ന്യൂദല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് പരാമര്‍ശം.

ഒരു വിഷയത്തിലും താല്പര്യമില്ലാത്ത ഒരാളെന്നാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒബാമ പറഞ്ഞിരിക്കുന്നത്.

അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെങ്കിലും ആ വിഷയത്തില്‍ മുന്നിട്ട് നില്‍ക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ഒരാളാണ് രാഹുലെന്നും ‘A Promised Land എന്ന പുസ്തകത്തില്‍ ഒബാമ പറയുന്നതായാണ് റിപ്പോര്‍ട്ട്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെക്കുറിച്ചും പാരമര്‍ശമുള്ളതായും റിപ്പോര്‍ട്ടുണ്ട്.

രണ്ട് തവണയാണ് ബരാക് ഒബാമയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. 2015 ലും 2017 ലും.

ഒബാമയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുന്നതാണ് പുസ്തകം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: Obama about Rahul Gandhi In His Book