2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡും ശ്രീലങ്കയും തമ്മിലുള്ള മത്സരം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. നിലവില്‍ ശ്രീലങ്ക എട്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെടുത്തിട്ടുണ്ട്. കാമിന്ദു മെന്‍ഡിസും ദസുന്‍ ശനകയുമാണ് ക്രീസിലുള്ളത്.
കുശാല്‍ മെന്‍ഡിസ് (22 പന്തില്‍ 11), പവന്‍ രത്‌നയാകെ (17 പന്തില്‍ പത്ത്), ചരിത് അസ്ലങ്ക (ഒമ്പത് പന്തില്‍ അഞ്ച്), പാത്തും നിസങ്ക (ഒരു പന്തില്‍ പൂജ്യം) എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. കിവീസിനായി മാറ്റ് ഹെന്റിയും രചിന്‍ രവീന്ദ്രയും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.
When it mattered most, the captain stepped up! 👏🇳🇿
Brilliant late surge from Santner & McConchie to rescue New Zealand 🔥 pic.twitter.com/j5LdLg3QgP— CricketGully (@thecricketgully) February 25, 2026
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ പതറിയ ആറിന് 84 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഈ തകര്‍ച്ചയില്‍ നിന്ന് ഏഴാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും കോള്‍ മക്കോഞ്ചിയും ചേര്‍ന്നാണ് കരകയറ്റിയത്.
കിവീസിന്റെ ഇന്നിങ്‌സിലെ അവസാന പന്തില്‍ സാന്റ്‌നര്‍ 26 പന്തുകള്‍ നേരിട്ട് നാല് സിക്സും രണ്ട് ഫോറുമായി 47 റണ്‍സെടുത്ത മടങ്ങിയിരുന്നു. മറുവശത്ത് മക്കോഞ്ചി 23 പന്തില്‍ രണ്ട് സിക്‌സുകളും മൂന്ന് ഫോറുമടക്കം 31 റണ്‍സെടുത്ത പുറത്താവാതെ നിന്നു. ഇരുവരും ചേര്‍ന്ന് 84 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഏഴാം വിക്കറ്റില്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്.
ഈ കൂട്ടുകെട്ടില്‍ പിറന്നത് ഒരു ചരിത്രമാണ്. ടി – 20 ലോകകപ്പില്‍ ഏഴാം വിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് സാന്റ്‌നറും മക്കോഞ്ചിയും ചേര്‍ന്ന് കുറിച്ചത്. 2010ല്‍ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയന്‍ താരങ്ങളായ മൈക്കല്‍ ഹസിയും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് നേടിയ റെക്കോഡാണ് ഇന്ന് കൊളംബോയില്‍ പഴങ്കഥയായത്. അന്ന് ഹസിയും സ്മിത്തും ചേര്‍ന്ന് 74 റണ്‍സാണ് ഏഴ് വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.
ടി – 20 ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന ഏഴ് വിക്കറ്റ് കൂട്ടുകെട്ട്
(റണ്‍സ് – താരങ്ങള്‍ – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍) ഈ സ്റ്റാറ്റസിനെ ക്രമീകരിക്കൂ
84 – മിച്ചല്‍ സാന്റ്‌നര്‍ & കോള്‍ മക്കോഞ്ചി – ന്യൂസിലാന്‍ഡ് – ശ്രീലങ്ക – 2026
74 – മൈക്കല്‍ ഹസി – സ്റ്റീവ് സ്മിത്ത് – ഓസ്ട്രേലിയ – ബംഗ്ലാദേശ് – 2010
71 – ഗുലാബിദീന്‍ നൈബ് – മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – പാകിസ്ഥാന്‍ – 2021
70 – ജാന്‍ ഫ്രൈലിങ്ക് – സ്മിത്ത് – നമീബിയ – ശ്രീലങ്ക – 2022
68 – കുമാര്‍ സംഗക്കാര – ഏയ്ഞ്ചലോ മാത്യൂസ് – ശ്രീലങ്ക – പാകിസ്ഥാന്‍ -2009
ഇവര്‍ക്ക് പുറമെ 22 പന്തില്‍ 32 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയും 13 പന്തില്‍ 23 റണ്‍സ് നേടിയ ഫിന്‍ അലനുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
𝙐𝙣𝙥𝙡𝙖𝙮𝙖𝙗𝙡𝙚 ft. spin bowling 🥵
Sri Lanka spinners are weaving a proper web around the kiwis in Colombo 😮💨
ICC Men’s #T20WorldCup | SUPER 8, #SLvNZ ➡️ LIVE NOW 👉 https://t.co/g4wqt4U8vL pic.twitter.com/eAtFLzeqZN
— Star Sports (@StarSportsIndia) February 25, 2026
ശ്രീലങ്കക്കായി മഹീഷ് തീക്ഷണയും ദുഷ്മന്ത ചമീരയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഒപ്പം ദുനിത് വെല്ലാലഗെ ഒരു വിക്കറ്റും നേടി.
Content Highlight: NZ vs SL: Mitchell Santner and Cole Mcconchi’s registerd highest 7th wicket partnership in T20 World Cup
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ
