എഡിറ്റര്‍
എഡിറ്റര്‍
ഹക്കിമിന്റെ മദറിലും, അച്ചന്മാരുടെ എല്‍.എഫിലും യുസഫ് അലിയുടെ ലേക് ഷോറിലും സമരവുമായി ഞങ്ങളുണ്ട്; കെ.വി.എം ആശുപത്രിയിലേത് ജിഹാദികള്‍ പിന്തുണച്ച സമരമാണെന്ന പ്രചരണത്തിനെതിരെ യു.എന്‍.എ
എഡിറ്റര്‍
Friday 20th October 2017 4:15pm

തിരുവനന്തപുരം: നഴ്‌സിങ് രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് വര്‍ഗീയ വേഷം നല്‍കി ഒതുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറി ജിതിന്‍ ലോഹി.

ജാസ്മിന്‍ഷാ എന്ന ഒരു വ്യക്തിയെ കാണിച്ചുകൊണ്ട് നഴ്‌സിങ് മുന്നേറ്റങ്ങള്‍ക് വര്‍ഗീയ വേഷം നല്‍കി അങ്ങ് ഒതുക്കി കളയാന്‍ ആരെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അങ്ങ് കെ.വി.എം ആശുപത്രി മുതലാളിയ്ക്ക് തന്നെ തിരിച്ചുകൊടുത്തേക്കെന്ന് ജിതിന്‍ ലോഹി പറയുന്നു.

ജിഹാദികള്‍ പിന്തുണച്ച നഴ്‌സിങ് സമരം കാരണം ഒരു ഹിന്ദു ആശുപത്രി കൂടി പൂട്ടിയെന്നും ആലപ്പുഴയിലെ ശ്രീനാരായണീയരുടെ അഭിമാനമായിരുന്ന കെ. വേലായുധന്‍ മെമ്മോറിയല്‍ ആശുപത്രി നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടുകയാണെന്നും ഈഴവരുടെ വിരലിലെണ്ണാവുന്ന ഹോസ്പിറ്റലുകളില്‍ ഒന്നിനുകൂടു താഴുവീഴുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു നഴ്‌സസ് സമരത്തെ വര്‍ഗീയവത്കരിച്ചുകൊണ്ടുള്ള ചിലരുടെ പ്രചരണം. ജാസ്മിന്‍ ഷായുടെ ഫോട്ടോയടക്കം ഉള്‍പ്പെടുത്തിയായിരുന്നു ഇത്തരം വര്‍ഗീയ പ്രചരണം.


Dont Miss വയോധികനെ കൊണ്ട് തറയിലെ തുപ്പല്‍ നക്കിച്ചു, സ്ത്രീകളെ കൊണ്ട് ചെരിപ്പൂരി അടിപ്പിച്ചു; ശിക്ഷ വാതില്‍മുട്ടാതെ ഗ്രാമമുഖ്യന്റെ വീട്ടില്‍ കയറിയതിന്


എന്നാല്‍ യു.എന്‍.എ എന്ന തങ്ങളുടെ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നതില്‍ ഹിന്ദുവും ക്രിസ്ത്യനും മുസല്‍മാനും ഉണ്ടെന്നും ഒരു മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേഷമണിഞ്ഞല്ല തങ്ങള്‍ സംഘടിച്ചതെന്നും ജിതിന്‍ ലോഹി പറയുന്നു.

ഹക്കിമിന്റെ മദറിലും,അച്ചന്മാരുടെ എല്‍.എഫിലുംയുസഫ് അലിയുടെ ലേക്ഷോറിലും ,ഫസല്‍ ഗഫൂറിന്റെ എം.ഇ.എസ്സിലും ഹുസ്സൈന്‍ കോയ തങ്ങളുടെ മാനേജ്മന്റ് അസോസിയേഷനോടും നീതിയ്ക്ക് വേണ്ടി പോരാടുന്നത് താന്‍ പറയുന്ന ഇതേ ജാസ്മിന്‍ഷായും യു.എന്‍.എയും തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

UNA യുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു ഞാന്‍, ഇപ്പോഴുള്ള സെക്രെട്ടറി സുദീപ് എംവി യും ഹിന്ദുവാണ്. ജാസ്മിന്‍ഷാ എന്ന ഒരു വ്യക്തിയെ കാണിച്ചുകൊണ്ട് നഴ്‌സിംഗ് മുന്നേറ്റങ്ങള്‍ക് വര്‍ഗീയ വേഷം നല്‍കി അങ്ങ് ഒതുക്കി കളയാന്‍ താന്‍ അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അങ്ങ് കെ.വി.എം മുതലാളിയ്ക് തിരിച്ചു കൊടുത്തേക്ക്.

താങ്കള്‍ അരി തന്നെയാണ് കഴിക്കുന്നതെങ്കില്‍ കഴിഞ്ഞ രണ്ട് മാസമായി സമരം ചെയുന്ന സഹോദരിമാരുടെ അടുത്തുപോയി സമരവും അതുണ്ടാവാനുള്ള കാരണവും അനേഷിക്കൂ.

അവിടെ സമരമിരിക്കുന്ന 80 ശതമാനം പേരും താങ്കള്‍ പറയുന്ന മതവിഭാഗത്തിലെ നഴ്‌സുമാരാണ്. മുതലാളിയുടെ മൂഡ് താങ്ങി വര്‍ഗീയ പോസ്റ്റ് ഇറക്കുന്നത്തിന് മുന്‍പേ അനാവശ്യമായി പുറത്താക്കിയവരെ തിരിച്ചെടുക്കാന്‍ ഹരിദാസനോട് പറയ്. അപ്പോള്‍ തീരുന്ന പ്രശ്‌നമേയുള്ളൂ.

അതുകൊണ്ട് മതവികാരം ഇള്ളക്കി വിട്ട് നക്കാപിച്ചയ്ക് വേണ്ടി പോസ്റ്റിടുമ്പോള്‍ ഒന്ന് മറക്കണ്ട. മരിക്കുന്നത്തിന് മുന്‍പേ നീ അറിയാതെ പോവില്ല നഴ്സ് എന്ന മൂന്നക്ഷരത്തിന്റെ മഹത്വം. അവസാന വെള്ളമിറങ്ങുമ്പോള്‍ ഈ ഒറ്റുകൊടുക്കലിന് താങ്കള്‍ പശ്ചാത്തപിക്കുമെന്നും ജിതിന്‍ ലോഹി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Advertisement