ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട സംഭവം: സഭയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിസ്റ്റര്‍ അനുപമ
ന്യൂസ് ഡെസ്‌ക്
Friday 14th September 2018 4:00pm

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി കന്യാസ്ത്രീകള്‍. ചിത്രം പുറത്തു വിട്ടത് ഇരയെ അപമാനിക്കലാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു.

‘ബലാത്സംഗക്കേസുകളില്‍ ഇരകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ, കോടതി ഉത്തരവുകളുടെ ലംഘനം ആണ് മിഷനറീസ് ഓഫ് ജീസസ് ചെയ്തത്’.


ബന്ധുക്കളുമായി ആലോചിച്ചു സഭയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകളിലൊരാളായ സിസ്റ്റര്‍ അനുപമ പറഞ്ഞു. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം ഗൂഢാലോചനയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പരാതിക്കാരിയുടെ ചിത്രമടക്കമുള്ള റിപ്പോര്‍ട്ട് മിഷനറീസ് ഓഫ് ജീസസ് പുറത്തുവിട്ടിരുന്നു.

കന്യാസ്ത്രീകള്‍ ചില യുക്തിവാദികളെ കൂട്ടുപിടിച്ച് സഭയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ബിഷപ്പ് ബലാല്‍സംഗം ചെയ്‌തെന്ന് പറഞ്ഞ ദിവസം പരാതിക്കാരിയായ സിസ്റ്റര്‍ കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചതെന്നതിന് തെളിവുകളുണ്ടെന്നും തെളിവുകള്‍ അന്വേഷണ കമ്മീഷന് കൈമാറുമെന്നും മിഷണറീസ് ഓഫ് ജീസസിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Advertisement