'കന്യാ മറിയം കന്യകയല്ല; സെക്‌സ് പാപവുമല്ല': അഭിപ്രായം പറഞ്ഞ കന്യാസ്ത്രീയ്ക്ക് വധഭീഷണി
World
'കന്യാ മറിയം കന്യകയല്ല; സെക്‌സ് പാപവുമല്ല': അഭിപ്രായം പറഞ്ഞ കന്യാസ്ത്രീയ്ക്ക് വധഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd February 2017, 4:38 pm

mary


അവര്‍ സാധാരണ ദമ്പതികളായിരുന്നു. അതുകൊണ്ടുതന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയെന്നത് സാധാരണ കാര്യമാണ്.


മാഡ്രിഡ്: യേശുക്രിസ്തുവിന്റെ മാതാവ് കന്യാ മറിയം കന്യകയല്ലെന്ന് അഭിപ്രായപ്പെട്ട കന്യാസ്ത്രീക്ക് വധഭീഷണി. സ്‌പെയിനിലെ സിസ്റ്റര്‍ ലുസിയ കരമിനാണ് വധഭീഷണി നേരിടേണ്ടി വന്നിരിക്കുന്നത്.

മേരി ഭര്‍ത്താവ് ജോസഫുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരിക്കാമെന്നും പറഞ്ഞതിനാണ് കന്യാസ്ത്രീയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നത്. ലൈംഗികതയും വിശ്വാസവും എന്ന വിഷയത്തില്‍ സ്പാനിഷ് ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

“മേരി ജോസഫുമായി പ്രണയത്തിലായിരുന്നു. അവര്‍ സാധാരണ ദമ്പതികളായിരുന്നു. അതുകൊണ്ടുതന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയെന്നത് സാധാരണ കാര്യമാണ്.” എന്നാണ് ലുസിയ പറഞ്ഞത്. “ഇത് വിശ്വസിക്കാനും അംഗീകരിക്കാനും ബുദ്ധിമുട്ടളള കാര്യമാണ്. യഥാര്‍ത്ഥ സന്ദേശം പരിശോധിക്കാതെ നമ്മള്‍ ഉണ്ടാക്കിയ ചട്ടക്കൂടുകളില്‍ അവസാനിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.” എന്നും അവര്‍ പറഞ്ഞിരുന്നു.


Must Read:സെമിഫൈനലില്‍ തോറ്റവരും ഫൈനലില്‍ വന്നിട്ടുണ്ടായിരുന്നു: എസ്.എഫ്.ഐയെ പരിഹസിച്ച് വിദ്യാര്‍ഥി ഐക്യം 


ലൈംഗികത ദൈവാനുഗ്രമാണെന്നും എല്ലാ വ്യക്തിയുടെയും പ്രധാന ഭാഗമാണെന്നും സ്വയം പ്രകടനത്തിനുള്ള വഴിയാണെന്നും ലൂസിയ അഭിപ്രായപ്പെട്ടിരുന്നു.

“വളരെക്കാലമായി സഭയ്ക്ക് ഈ വിഷയത്തില്‍ വളരെ മോശമായ മനോഭാവമാണ്. അതിനെപ്പറ്റി ചര്‍ച്ച ചെയ്യാതെ മറച്ചുവെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സെക്‌സ് എന്നത് ഒരിക്കലും ഒരു വിലക്കുള്ള വിഷയമല്ല. അതിനെ നിഷേധിക്കുന്നത് ഒരു അനുഗ്രഹം നിഷേധിക്കുന്നതിന് തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.” എന്നും അവര്‍ പറഞ്ഞിരുന്നു.

കന്യാസ്ത്രീയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ആക്രമണം ശക്തമായിരിക്കുകയാണ്. കന്യാസ്ത്രീയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ഹര്‍ജിയും വന്നു കഴിഞ്ഞു. സംഭവം വിവാദമായതോടെ ഖേദപ്രകടനവുമായി ലുസിയ രംഗത്തെത്തി. ഖേദം പ്രകടിപ്പിച്ചെങ്കിലും തന്റെ നിലപാട് അവര്‍ തിരുത്തിയിട്ടില്ല.

“കന്യാ മറിയത്തെക്കുറിച്ച് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായമാണ്. മേരി തീര്‍ച്ചയായും ജോസഫിനെ സ്‌നേഹിച്ചിരുന്നു. അവര്‍ക്കിടയില്‍ സാധാരണ ദമ്പതിമാര്‍ക്കിടയിലുണ്ടാവുന്നതുപോലെ ലൈംഗിക ബന്ധമുണ്ടായിരുന്നു എന്ന ചിന്ത എന്നെ ഒട്ടും ഞെട്ടിക്കുന്നില്ല.” അവര്‍ പറഞ്ഞു.


Must Read: ‘സ്തനങ്ങള്‍ ഒരു കുറ്റമല്ല;അര്‍ധനഗ്നരാവാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്’ ടോപ്‌ലസായി പ്രതിഷേധിച്ച് അര്‍ജന്റീനയിലെ സ്ത്രീകള്‍