ദല്‍ഹി സര്‍വകലാശായില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എന്‍.എസ്.യു.ഐ ആക്രമണം
national news
ദല്‍ഹി സര്‍വകലാശായില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എന്‍.എസ്.യു.ഐ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd September 2018, 11:06 am

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എന്‍.എസ്.യു.ഐ ആക്രമണം. ദല്‍ഹി യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനിടെയായിരുന്നു ആക്രമണമെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു.

ALSO READ: എം.എല്‍.എ ആകുന്നതിന് മുമ്പ് തന്റെ ബാങ്ക് അക്കൗണ്ട് കാലിയായിരുന്നു: പ്രധാനമന്ത്രി

നൂറ്റമ്പതോളം വരുന്ന എന്‍.എസ്.യു.ഐ പ്രവര്‍ത്തകരാണ് യാതൊരു പ്രകോപനവുമില്ലാതെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ തെരഞ്ഞെുപിടിച്ച് മര്‍ദ്ദിച്ചത്. എസ്.എഫ്.ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയടക്കം നിരവധി പേര്‍ക്ക്പ രിക്കേറ്റു.

ആകാശ്ദീപ് ആശുപത്രിയിലാണ്. നോമിനേഷന്‍ നടപടികള്‍ നടക്കുന്ന ഹാളിനുള്ളില്‍വെച്ചായിരുന്നു ആക്രമണം.