ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Sabarimala women entry
ശബരിമല സമരത്തിലൂടെ എന്‍.എസ്.എസ് കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍
ന്യൂസ് ഡെസ്‌ക്
Thursday 11th October 2018 6:06pm

ആലപ്പുഴ:ശബരിമല വിഷയത്തെ മുന്‍നിര്‍ത്തി ഒരു വിഭാഗം വിശ്വാസികള്‍ നടത്തുന്ന സമരത്തെ കലാപമാക്കി മാറ്റാനാണ് എന്‍.എസ്.എസ്. ലക്ഷ്യമിടുന്നതെന്ന്് എസ്.എന്‍.ഡിപി. യോഗം ജനറല്‍ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസ സംരക്ഷണമല്ല അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സവര്‍ണരെ കൈവിട്ടു സഹായിച്ചതിന്റെ ഫലമാണ് ഇടത് സര്‍ക്കാര്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ സുപ്രീം കോടതി വിധി നിരാശജനകമെന്ന് പറഞ്ഞ വെള്ളാപ്പള്ളി വിശ്വാസികളുടെ ആവശ്യം സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. വിധി മറികടക്കാന്‍ കേന്ദ്ര- സംസ്ഥാന സക്കാരുകള്‍ നിയമനിര്‍വഹണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരമൊരു വിധിയിലൂടെ സമൂഹത്തില്‍ വേര്‍ത്തിരിവുണ്ടായെന്ന് പറഞ്ഞ വെള്ളാപ്പള്ളി സമരത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനെ എതിര്‍ക്കില്ലെന്നും കൂട്ടിച്ചേര്ത്തു.

ഹിന്ദു സംഘടനകളെല്ലാവരേയും വിളിച്ചു തീരുമാനിച്ചല്ല സമരം ആസുത്രണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ നിലവില്‍ നടക്കുന്നത് കേവലം സവര്‍ണ സമരമാണെന്നും വെള്ളാപ്പള്ളി ചേര്‍ത്തലയില്‍ പ്രതികരിച്ചു.

Advertisement