എസ്.ബി കോളേജിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനായി നാളെ (ശനിയാഴ്ച) ഉപരാഷ്ട്രപതി കോട്ടയം ചങ്ങനാശേരിയിലെത്താനിരിക്കെയാണ് പുതിയ വിവാദമുയര്‍ന്നത്.
നാളത്തെ ഉപരാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്നം സമാധിയിലുള്ള പുഷ്പാര്‍ച്ചനയും തിരക്കിട്ട് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇതിന് അനുമതി നിഷേധിച്ചതോടെ ഉപരാഷ്ട്രപതിയുടെ ചങ്ങനാശേരി സന്ദര്‍ശനത്തിന്റെ ഷെഡ്യൂള്‍ വെട്ടിക്കുറച്ചു.
വെള്ളിയാഴ്ച രാവിലെ മാത്രമാണ് പുഷ്പാര്‍ച്ചന നടത്താനുള്ള അനുമതി തേടികൊണ്ടുള്ള കത്ത് ലഭിച്ചതെന്നും അത് ശരിയായ നടപടിയല്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.