നോ വോട്ട് ടു ബി.ജെ.പി; അണപൊട്ടിയ രോഷവുമായി വീണ്ടും സോഷ്യല്‍ മീഡിയ
national news
നോ വോട്ട് ടു ബി.ജെ.പി; അണപൊട്ടിയ രോഷവുമായി വീണ്ടും സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th March 2021, 6:00 pm

ന്യൂദല്‍ഹി: ട്വിറ്ററില്‍ വീണ്ടും ട്രെന്റിംഗ് ആയി നോ വോട്ട് ടു ബി.ജെ.പി ക്യാംപെയ്ന്‍. കുറഞ്ഞനേരം കൊണ്ട് ഏതാണ്ട് 87000 ല്‍ അധികം ആളുകളാണ് നോ വോട്ട് ടു ബി.ജെ.പി എന്ന ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നമ്മുടെ ഭരണഘടനയെ രക്ഷിക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു, നമുക്ക് ശബ്ദമുയര്‍ത്താം ബി.ജെ.പിക്ക് വോട്ട് ചെയ്യാതിരിക്കാം, ബി.ജെ.പി ചെയ്തുവെച്ച ദ്രോഹങ്ങല്‍ മറക്കരുത്, തൊഴിലില്ല, ഭക്ഷണമില്ല, വേതനമില്ല, വീടില്ല, ബി.ജെ.പിക്ക് വോട്ടുമില്ല..എന്നിങ്ങനെ നിരവധി ട്വീറ്റുകളാണ്
നോ വോട്ട് ടു ബി.ജെ.പി ഹാഷ്ടാഗില്‍ വന്നുകൊണ്ടിരിക്കുന്നത്.

നേരത്തെയും നോ വോട്ട് ടു ബി.ജെ.പി ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ് ആയിരുന്നു.

Content Highlights:NoVoteToBJP again Trending in Twitter