കാല്‍പന്ത് കളിയുടെ ആവേശവും ആരവങ്ങളും ലോകമൊന്നാകെ ഉയരാന്‍ ഇനി വെറും ഏഴ് ദിവസങ്ങളുടെ ദൂരം മാത്രം. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് വിശ്വവേദിയില്‍ പന്തുരുളുക. 2026 ഫിഫ ലോകകപ്പിന് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവരാണ് ആതിഥേയത്വം വഹിക്കുന്നത്.
കാല്‍പന്ത് കളിയുടെ ആവേശവും ആരവങ്ങളും ലോകമൊന്നാകെ ഉയരാന്‍ ഇനി വെറും ഏഴ് ദിവസങ്ങളുടെ ദൂരം മാത്രം. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് വിശ്വവേദിയില്‍ പന്തുരുളുക. 2026 ഫിഫ ലോകകപ്പിന് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവരാണ് ആതിഥേയത്വം വഹിക്കുന്നത്.
48 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ആരായിരിക്കും കപ്പുയര്‍ത്തുക എന്ന ആകാംക്ഷ ആരാധകര്‍ക്കിടയിലുണ്ട്. അതിനൊപ്പം തന്നെ തങ്ങളുടെ പ്രിയ താരങ്ങളും ടീമുകളും കനക കിരീടത്തില്‍ മുത്തമിടുന്നതാണ് ഓരോ ഫുട്‌ബോള്‍ പ്രേമിയുടെയും പ്രതീക്ഷ.

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.
നിരവധി താരങ്ങള്‍ ഈ ലോകകപ്പില്‍ കളത്തിലിറങ്ങുന്നുണ്ടെങ്കിലും ഇതിഹാസങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ശ്രദ്ധാ കേന്ദ്രമെന്ന് ഉറപ്പാണ്. 2006ല്‍ അരങ്ങേറിയ ഇരുവരും തങ്ങളുടെ ആറാം ലോകകപ്പിനാണ് ഒരുങ്ങുന്നത്.
ഇതുമാത്രമല്ല, ഈ എഡിഷനോട് കൂടി മെസിയും റോണോയും കളം വിട്ടേക്കുമെന്ന വിലയിരുത്തല്‍ കൂടി കൊണ്ടാണ് ചര്‍ച്ചകളില്‍ നിറയുന്നത്. അന്താരാഷ്ട്ര വേദിയില്‍ ഈ ഇതിഹാസങ്ങളുടെ കളി കാണാനുള്ള അവസാന അവസരമായാണ് പലരും ഈ ലോകകപ്പിനെ കരുതുന്നത്.
ഈ അഭ്യൂഹങ്ങങ്ങള്‍ യാഥാര്‍ഥ്യമായാല്‍ ഇത് ലോക ഫുട്‌ബോളില്‍ തന്നെ വലിയൊരു വിടവായിരിക്കും സൃഷ്ടിക്കുക. മെസിയും റോണോയും വിരമിക്കലിനെ കുറിച്ച് സംസാരിച്ചിട്ടില്ലെങ്കിലും അടുത്ത ലോകകപ്പ് 2030ലായതിനാല്‍ ഒരിക്കല്‍ കൂടി ഇരുവരും ഇറങ്ങാന്‍ സാധ്യത കുറവാണ്.

ഗില്ലർമോ ഒച്ചാവോ.
എന്നാല്‍, ഈ ലോകകപ്പില്‍ ഇരുവരുടെയും വിടവാങ്ങലിന് മാത്രമാവില്ല ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുക. പത്തോളം താരങ്ങളും പടിയിറങ്ങിയേക്കും. അതില്‍ ഒരാള്‍ മെസിയെയും റോണോയും പോലെ ആറാം ലോകകപ്പിനൊരുങ്ങുന്ന മെക്‌സിക്കോ ഗോള്‍ കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോയാണ്.
ഈ ലോകകപ്പോട് കൂടി വിരമിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചാണ്. ആറ് ലോകകപ്പില്‍ കളിച്ചെങ്കിലും 2006ല്‍ അരങ്ങേറ്റം കുറിച്ച മിഡ്ഫീല്‍ഡറുടെയും പ്രായം 40 ആയതിനാല്‍ അടുത്ത ലോകകപ്പില്‍ ഉണ്ടായേക്കില്ല.

ലൂക്ക മോഡ്രിച്ച്.
ആരാധകരുടെ സുല്‍ത്താനായ ബ്രസീലിയൻ താരം നെയ്മര്‍ ജൂനിയറാണ് ഈ ലിസ്റ്റിലെ മറ്റൊരാള്‍. പ്രായം 34 ആയിട്ടുള്ളുവെങ്കിലും പരിക്ക് ഇടയ്ക്കിടെ വലക്കുന്നത് താരത്തിന് വെല്ലുവിളിയാണ്. മറ്റു രണ്ട് ബ്രസീലിയൻ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. 34 കാരനായ കാസിമിറോയും 33 കാരനായ ഗോള്‍കീപ്പര്‍ അലിസണ്‍ ബക്കറുമാണിത്.

നെയ്മർ ജൂനിയർ.
ബെൽജിയം ഫുട്ബോളർ കെവിന്‍ ഡി ബ്രൂയിന്‍, ഡച്ച് ഫുട്‌ബോളറായ വിര്‍ജില്‍ വാന്‍ ജിക്, സൗത്ത് കൊറിയന്‍ താരം സണ്‍ ഹ്യൂങ് മിന്‍, ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ എന്നിവരും പടിയിറങ്ങിയേക്കാവുന്ന പ്രമുഖരാണ്. ഇവര്‍ക്കൊപ്പം ജെയിംസ് റോഡ്രിഗസ് (കൊളംബിയ), എഡിന്‍ ഡെക്കോ (ബോസിനിയ), ഗ്രാനിറ്റ് സാക്ക (സ്വിസര്‍ലാന്‍ഡ്) എന്നിവരും ഈ ലിസ്റ്റിലുണ്ട്. ഇവരെല്ലാം പടിയിറങ്ങുകയാണെങ്കില്‍ ഒരു യുഗാന്ത്യത്തിന് കൂടിയാവും 2026 ലോകകപ്പ് സാക്ഷിയാവുക.
Content Highlight: Not only Lionel Messi and Cristiano Ronaldo ten players may retire after FIFA World Cup 2026