' ഞാന്‍ നിര്‍ബലയല്ല, നിര്‍മ്മലയാണ്, അങ്ങനെ തന്നെ തുടരും' ; അധിര്‍ രഞ്ജന്‍ ചൗധരിക്ക് മറുപടി നല്‍കി നിര്‍മ്മല സീതാരാമന്‍
national news
' ഞാന്‍ നിര്‍ബലയല്ല, നിര്‍മ്മലയാണ്, അങ്ങനെ തന്നെ തുടരും' ; അധിര്‍ രഞ്ജന്‍ ചൗധരിക്ക് മറുപടി നല്‍കി നിര്‍മ്മല സീതാരാമന്‍
ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 9:25 pm

ന്യൂദല്‍ഹി: അധിര്‍ രഞ്ജന്‍ ചൗധരിക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാ രാമന്‍.

രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെയും ധനമന്ത്രി നിര്‍മ്മലാ സീതാരാമനെയും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മണിക്കൂറുകള്‍ക്കുള്ളില്‍ ലോക്‌സഭയില്‍ ചൗധരിക്കുള്ള മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മലസീതാരാമന്‍.

‘ഞാന്‍ നിര്‍ബലയല്ല, ഞങ്ങളുടെ പാര്‍ട്ടിയിലെ ഓരോ സ്ത്രീയും സബലയാണ്. ഞാന്‍ നിര്‍മ്മലയാണ്, ഞാന്‍ നിര്‍മ്മലയായി തുടരും’. നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കീഴില്‍ എല്ലാ സ്ത്രീകളും സബലയാണെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.

ധനമന്ത്രിയെ നിര്‍മ്മലാ സീതാരാമന്‍ എന്ന് വിളിക്കുന്നതിലും ഉചിതം നിര്‍ബലാ സീതാരാമന്‍ എന്ന് വിളിക്കുന്നതാണ് എന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞങ്ങള്‍ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ നിര്‍മ്മലാ സീതാരാമന്‍ എന്നതിന് പകരം നിര്‍ബലാ സീതാരാമന്‍ എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം എന്ന് ചിന്തിക്കാറുണ്ട്.

നിങ്ങള്‍ ധനകാര്യമന്ത്രിയാണ്. എന്നാല്‍ സമ്പദ്വ്യവസ്ഥയെകുറിച്ച് മനസില്‍ പോലും നിങ്ങള്‍ പറയാറുണ്ടോയെന്ന് ഞങ്ങള്‍ക്കറിയില്ല.’ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു.