എഡിറ്റര്‍
എഡിറ്റര്‍
125 കോടി ജനങ്ങള്‍ക്കും ജോലി നല്‍കാന്‍ കഴിയില്ല; ജനങ്ങള്‍ ‘സ്വയംതൊഴില്‍’ കണ്ടെത്തണമെന്നും അമിത് ഷാ
എഡിറ്റര്‍
Wednesday 15th November 2017 11:50am

അഹമ്മദാബാദ്: 125 നൂറ്റി ഇരിപത്തിയഞ്ച് കോടി ജനങ്ങള്‍ക്കും ജോലി നല്‍കുക എന്നത് സാധ്യമായ കാര്യമല്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഗുജറാത്തിലെ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്നാല്‍ ജോലിയും തൊഴിലും രണ്ട് വ്യത്യസ്ത പ്രശ്‌നങ്ങളാണെന്നും നൂറ്റി ഇരുപത്തിയഞ്ച് ജനങ്ങള്‍ക്ക് ജോലി നല്‍കുക എന്നത് സാധ്യമായ കാര്യമല്ലെന്നും സ്വയം തൊഴിലാണ് ഇതിനുള്ള പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.

മുദ്രാ സ്‌കീം വഴി ഒന്‍പത് കോടിയോളം ജനങ്ങള്‍ക്ക് ഇതുവരെ തൊഴില്‍ നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസ്സ് ഭരണ കാലത്തേക്കാളും 300 ഇരട്ടിയോളം ഗുജറാത്തില്‍ വികസനം നടപ്പിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Also Read വിരമിക്കല്‍പ്രായം രാഷ്ട്രീക്കാര്‍ക്കും ബാധകമാണ്; പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി അഭിഭാഷകന്‍


അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ പരസ്യം എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഇത്തരം വാക്കുകള്‍ അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിക്കുന്ന പരസ്യമായിരുന്നു ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവിടാനായി ബി.ജെ.പി ഒരുക്കിയത്. കമ്മിറ്റിയുടെ അനുമതിക്കായി പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് സമര്‍പ്പിച്ചപ്പോഴായിരുന്നു കമ്മീഷന്‍ ബി.ജെ.പിക്കെതിരെ രംഗത്തെത്തിയത്.

Advertisement