എഡിറ്റര്‍
എഡിറ്റര്‍
നോര്‍ക്ക് റൂട്ട്‌സ് കമ്പനിക്ക് കേരളത്തില്‍ വിലക്ക്; വീക്ഷണം പത്രത്തിന്റെ അംഗീകാരവും റദ്ദാക്കി; യൂസഫലിയേയും ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും അയോഗ്യരാക്കി
എഡിറ്റര്‍
Tuesday 19th September 2017 12:23pm

ന്യൂദല്‍ഹി: നോര്‍ക്ക റൂട്ട്‌സ് കമ്പനിക്ക് കേരളത്തില്‍ വിലക്ക്. ഉമ്മന്‍ചാണ്ടി എം.എം യൂസഫലി ഉള്‍പ്പെടെയുള്ള ഡയരക്ടര്‍മാര്‍ക്കും അയോഗ്യത കല്‍പ്പിച്ചിട്ടുണ്ട്.

ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്ത് ആയിരക്കണക്കിന് കമ്പനികളുടെ അംഗീകാരമാണ് റദ്ദാക്കിയത്. ഒരു ലക്ഷത്തോളം പേരെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അയോഗ്യരാക്കുകയും ചെയ്തു.


Also Read ഹാദിയയെ മതംമാറ്റിയത് ഹോമിയോ മരുന്ന് കൊടുത്ത്; മുസ്‌ലീം ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്നും ശശികല


കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം പത്രം ഡയരക്ടര്‍മാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ അയോഗ്യത കല്‍പ്പിച്ചിട്ടുണ്ട്. കമ്പനി ഡയക്ടര്‍മാരായ രമേശ് ചെന്നിത്തല വി.എം സുധീരന്‍ പി.പി തങ്കച്ചന്‍ തുടങ്ങിയവരും ഇതോടെ അയോഗ്യരാകും. ഇവര്‍ക്ക് വരുന്ന അഞ്ച് വര്‍ഷത്തേക്ക് മറ്റൊരു കമ്പനിയിലും അംഗമാകാന്‍ കഴിയില്ല.

വീക്ഷണം ദിനപത്രം പ്രസിദ്ധീകരിക്കുന്ന കമ്പനി ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. പത്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് കാണിച്ച് കേന്ദ്രം കമ്പനിയുടെ അംഗീകാരം റദ്ദാക്കി. വീക്ഷണം പത്രം പൂട്ടിപ്പോയ കമ്പനികളുടെ പട്ടികയിലാണ് ഉള്ളത്.

Advertisement