എഡിറ്റര്‍
എഡിറ്റര്‍
സവിശേഷതകളുമായി ലൂമിയ 830, മികച്ച സെല്‍ഫിയുമായി ലൂമിയ 730
എഡിറ്റര്‍
Friday 5th September 2014 5:32pm

lumia

ബെര്‍ലിന്‍: കാത്തിരിപ്പിനൊടുവില്‍ മികച്ച സെല്‍ഫിയെടുക്കാനായി ലൂമിയ 730യും ഭാരം കുറഞ്ഞ ലൂമിയ ഫോണായ ലൂമിയ 830യും  മെക്രോസോഫ്റ്റ് വിപണിയിലെത്തിക്കുന്നു. ബെര്‍ലിനില്‍ നടന്ന രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് മേളയിലാണ് മൈക്രോസോഫ്റ്റ് ഫോണുകള്‍ അവതരിപ്പിച്ചത്.

വിന്‍ഡോസ് 8.1 സോഫ്റ്റ്‌വെയറിലാണു രണ്ടിന്റെയും പ്രവര്‍ത്തനം. ഫോണുകള്‍ ഈ മാസം ആഗോള വിപണിയില്‍ എത്തിത്തുടങ്ങും.

ലൂമിയ നിരകളില്‍ ഭാരം കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ് ലൂമിയ 830യുടെ സവിശേഷത. ലൂമിയ 830യില്‍ ലൂമിയ ഡെനിം എന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ലഭ്യമാണ്. 10 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 1 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറ. ഒരു ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 5 ഇഞ്ച് സ്‌ക്രീന്‍, 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസര്‍, 2200 എംഎഎച്ച് ബാറ്ററി, കറുപ്പ്, വെളുപ്പ് എന്നീ കളറുകള്‍ക്ക് പുറമെ ഓറഞ്ച്,പച്ച, േ്രഗ എന്നീ കളറുകളില്‍ ലഭ്യമാവും. 26,200 രൂപയാണ് ലൂമിയ 830യുടെ വില.

ഫ്രീ കോള്‍ ആപ്പായ സ്‌കൈപ്പ് ഉപയോഗിക്കുന്നവര്‍ക്കും സെല്‍ഫികള്‍ക്കും സന്തോഷം തരുന്നതാണ് ലൂമിയ 730. 5 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമായാണ് ലൂമിയ 730യുടെ വരവ്. മികച്ച സെല്‍ഫികളെടുക്കാന്‍ ഇനി ‘ലൂമിയ സെല്‍ഫി’യായ 730 ധാരാളം. 8 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമായി എച്ച്.ടി.സിയുടെ പുതിയ സെല്‍ഫി ഫോണ്‍ ലൂമിയ 730യ്ക്ക് വെല്ലുവിളിയായി വിപണിയിലുണ്ട്. 4.7
ഇഞ്ചാണ് ലൂമിയ 730യുടെ ഡിസ്‌പ്ലേ. 1 ജിബി റാം, 6.7 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 8ജിബി മെമ്മറി, 1 ജിബി റാം,  16000 രൂപയാണ് ഡ്യുവല്‍ സിം ഫോണായ ലൂമിയ 730യുടെ വില.

Advertisement