നോക്കിയയുടെ ആഷ പരമ്പരയില്‍പെട്ട രണ്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലിറങ്ങി. നോക്കിയ ആഷ 205, നോക്കിയ ആഷ 206 എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയ ആഷ ഫോണുകള്‍. രണ്ട് ഫോണുകള്‍ക്കും ഇരട്ട സിം ഉപയോഗിക്കാന്‍ കഴിയുന്നതും, സിംഗിള്‍ സിം ഉപയോഗിക്കാന്‍ കഴിയുന്നതുമായ മോഡലുകളുണ്ടാകും.[]
രണ്ട് ഫോണുകളുടെയും ഇന്ത്യന്‍ വില 3000, 4000 ത്തിനുമിടയിലായിരിക്കുമെന്നാണ് സൂചന.
നോക്കിയ 205 ക്യൂവെര്‍ട്ടി കീയോടുകൂടിയ ഫോണാണ്. നോക്കിയയുടെ എസ് 40 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 2.4 ഇന്‍ഞ്ച് ക്യൂ.വി.ജി.എ ലാന്റ് സ്‌കെപ്പ് ടി.എഫ്.ടി ഡിസ്‌പ്ലേയാണ് മറ്റോരു പ്രത്യേകത.
ഒപ്പം ബ്ലൂടൂത്തിന്റെ വി2 പതിപ്പും ലഭ്യമാക്കിയിട്ടുണ്ട്. നിലവിലുള്ള നോക്കിയ ബ്ലൂടുത്തിനേക്കാള്‍ അതിവേഗത്തിലുള്ള ഫയല്‍ കൈമാറ്റം ഇത് സാധ്യമാക്കുമെന്നാണ് നോക്കിയ അവകാശപ്പെടുന്നത്. ഡ്യൂവല്‍ സിം പതിപ്പ് 25 ദിവസത്തെ സ്റ്റന്റ് ബൈ സമയം നല്‍കുമ്പോള്‍, 37 ദിവസത്തെ സ്റ്റന്റ് ബെ സമയമാണ് സിംഗിള്‍ സിം പതിപ്പ് നല്‍കുക എന്നാണ് നോക്കിയ വ്യക്തമാക്കുന്നത്.
അതേസമയം, നോക്കിയയുടെ വിലകുറഞ്ഞ ഫോണുകളുടെ ന്യൂമറിക്ക് കീ ബോര്‍ഡ് ഫോണാണ് നോക്കിയ ആഷ 206. 2.4 ഇന്‍ഞ്ച് ക്യൂ.വി.ജി.എ ലാന്റ് സ്‌കെപ്പ് ടി.എഫ്.ടി ഡിസ്‌പ്ലേ തന്നെയാണ് ഇതിലും ഉള്‍കൊള്ളിച്ചിരിക്കുന്നത്. 1.3 എം.പി ക്യാമറയാണ് ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.
10 എം.പി നിര്‍മ്മിത ശേഖരണശേഷി, 32ജി.ബി എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കുവാനും സാധിക്കും. സിംഗിള്‍ സിം ആഷ 206 42 ദിവസവും, ഡ്യൂവല്‍ സിം 25 ദിവസവും സ്റ്റാന്റ് ബൈ സമയം നല്‍കുമെന്നാണ് നോക്കിയ അവകാശപ്പെടുന്നത്.
