നോക്കിയ ആശ 210 ഓണ്‍ലൈനില്‍ ; വില 3,999
Big Buy
നോക്കിയ ആശ 210 ഓണ്‍ലൈനില്‍ ; വില 3,999
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2013, 12:04 pm

[]പ്രഖ്യപനം നടന്ന് ഏതാണ്ട് ഒരുമാസത്തിന് ശേഷം നോക്കിയ ആശ 210 ഓണ്‍ലൈന്‍ വിപണിയിലെത്തി. 3999 രൂപയാണ് ഫോണിന്റെ ഓണ്‍ലൈന്‍ വില.

ക്യൂവേര്‍ട്ടി ഹാര്‍ഡ് വെയര്‍ കീബോര്‍ഡുമായി എത്തുന്ന നോക്കിയ ആശ 210 ഇ കോമേഴ്‌സ് പോര്‍ട്ടലായ സഹോളിക്കില്‍ ലഭ്യമാകും. എന്നാല്‍ കറുപ്പ് നിറത്തില്‍ ഡിസൈന്‍ ചെയ്ത ഫോണ്‍ മാത്രമാണ് ഓണ്‍ലൈനില്‍ ലിസ്റ്റ് ചെയ്തത്. []

ഇന്ത്യന്‍ വിപണിയില്‍ അടുത്തമാസത്തോടെ തന്നെ ഫോണ്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് നോക്കിയ വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രിലിലാണ് നോക്കിയ ആശ 210 നെ കുറിച്ച് പ്രഖ്യാപിച്ചത്. വാട്ട്‌സ് അപ്പ് ബട്ടനും ലൈഫ് ടൈം മെസേജിങ് സര്‍വീസും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.

2 മെഗാപിക്‌സല്‍ ക്യാമറയുമായി എത്തുന്ന ആശ 210 ലൂടെ ലഭിക്കുന്ന ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയുന്നു. മുന്‍വശത്തെ ക്യാമറയുടെ സൗകര്യം ഇല്ലാതെ തന്നെ സ്വന്തം ഫോട്ടോസ് എടുക്കാനുള്ള സൗകര്യവും ആശ 210 ല്‍ ഉണ്ട്. ഒരു ഷോട്ട് എടുക്കുന്നതിന് മുന്‍പ് തന്നെ വോയ്‌സ് ഗൈഡിലൂടെ നമ്മള്‍ കൃത്യമായ ഫ്രെയിമില്‍ ആണ് ഉള്ളതെന്ന് വ്യക്തമാകും.

വൈ ഫൈ കണക്ഷന്‍സും എഫ്.എം റേഡിയോയും ഫോണില്‍ ലഭ്യമാണ്. നോക്കിയ എക്‌സ്പ്രസ് ബ്രൗസര്‍ ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. ഡാറ്റകളുടെ ഉപഭോഗം കുറയ്ക്കുക എന്നതും ഫോണ്‍ ലക്ഷ്യമിടുന്നുണ്ട്.

320*240 റെസലൂഷനുള്ള 2.4 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ആശ 210ല്‍ ഉള്ളത്. വേഗത്തില്‍ മെസേജ് അയക്കാന്‍ സഹായിക്കുന്ന നാലു നിരകളുള്ള ഫുള്‍ ക്യൂവര്‍ട്ടി കീബോര്‍ഡുമായാണ് ആശ 210 എത്തുന്നത്.

‘വാട്‌സ് ആപ്പിനുള്ള’ പ്രത്യേകബട്ടണുമായി എത്തുന്ന ലോകത്തില്‍ ആദ്യമൊബൈലാണ് ആശ 210 എന്ന് നോക്കിയ അവകാശപ്പെട്ടു.  ഇന്‍സ്റ്റന്റ് മെസേജിംഗ് സേവനമായ വാട്‌സ് ആപ്പ് സൗകര്യം ആശ 210ല്‍ സൗജന്യമായിരിക്കുമെന്നും നോക്കിയ വ്യക്തമാക്കി.

സിംഗിള്‍സ് സിമ്മിലും ഡ്യുവല്‍ സിമ്മിലും ഫോണ്‍ ലഭ്യമാണ്. ഫോണ്‍ ഓഫ് ചെയ്യാതെ തന്നെ സിംഗിള്‍സ് സിം ആക്കാനും ഡബിള്‍ സിം ഉപയോഗിക്കാനുള്ള സൗകര്യം ഫോണില്‍ ഒരുക്കിയിട്ടുണ്ട്. 1200 mAH ബാറ്ററി ലൈഫാണ് പ്രദാനം ചെയ്യന്നത്. മഞ്ഞ, സിയാന്‍, മജന്ത, കറുപ്പ്, വെള്ള തുടങ്ങിയ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.