സൊഹ്‌റാബുദ്ദീനെയും ലോയയെയും ഹരേന്‍ പാണ്ഡ്യയെയുമൊന്നും ആരും കൊന്നതല്ല, വെറുതെ മരിച്ചു പോയതാണ്; സൊഹ്‌റാബുദ്ദിന്‍ വിധിയ്‌ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി
national news
സൊഹ്‌റാബുദ്ദീനെയും ലോയയെയും ഹരേന്‍ പാണ്ഡ്യയെയുമൊന്നും ആരും കൊന്നതല്ല, വെറുതെ മരിച്ചു പോയതാണ്; സൊഹ്‌റാബുദ്ദിന്‍ വിധിയ്‌ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd December 2018, 9:32 pm

ന്യൂദല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെയും വെറുതെ വിട്ട വിധിയ്ക്ക് പിന്നാലെ മോദിയ്ക്കും ബി.ജെ.പിയ്ക്കും അനഭിമതരായ വ്യക്തികളുടെ ദുരൂഹ മരണങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ട്വിറ്ററിലാണ് രാഹുലിന്റെ പ്രതികരണം.

“NO ONE KILLED…Haren Pandya. Tulsiram Prajapati. Justice Loya. Prakash Thombre. Shrikant Khandalkar. Kauser Bi. Sohrabuddin Shiekh. THEY JUST DIED

സൊഹ്‌റാബുദ്ദീന്‍ കേസിലെ 22 പ്രതികളെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. ഇതില്‍ കൂടുതലും പൊലീസുകാരായിരുന്നു.

മോദിയടക്കമുള്ള ബി.ജെ.പി നേതാക്കളെ കൊല്ലാന്‍ പദ്ധതിയിട്ടെന്നാരോപിച്ചാണ് ഗുജറാത്ത് പൊലീസ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി, സൊഹ്‌റാബുദ്ദീന്റെ സുഹൃത്ത് തുള്‍സീ റാം പ്രജാപതി എന്നിവരെ വ്യത്യസ്ത സമയങ്ങളിലായി ഗുജറാത്ത് പൊലീസ് വെടിവെച്ചു കൊന്നത്.