വടകര: കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ജീവിതം പ്രമേയമാക്കിയ “ടി.പി 51” എന്ന സിനിമയ്ക്ക് ടി.പിയുടെ ജന്മനാടായ വടകരയില്‍ വിലക്ക്. കേരളത്തില്‍ വെള്ളിയാഴ്ച്ച 40 ഇടങ്ങളിലായി പ്രദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം റിലീസ് ചെയ്യുന്നതില്‍ നിന്നും വടകരയിലെ വടകരയിലെ കേരളാ കൊയര്‍ മൂവി ഹൗസ് മാനേജ്‌മെന്റ് പിന്മാറുകയായിരുന്നു. അതേസമയം തീരുമാനം പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കിയിരിക്കുകയാണ്.
ഈ സിനിമയ്ക്ക് ടിക്കറ്റ് മുറിക്കില്ലെന്ന് തീയറ്ററിലെ തൊഴിലാളികള്‍ പറഞ്ഞുവെന്നാണ് തീയറ്റര്‍ ലീസിനെടുത്ത ആള്‍ വ്യക്തമാക്കിയതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. പ്രമുഖര്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മറ്റ് 39 തീയറ്ററുകളില്‍ റിലീസ് നത്താന്‍ ശ്രീഹരി റിലീസ് തീരുമാനിക്കുകയായിരുന്നു.
അതേസമയം ചാര്‍ട്ട് ചെയ്ത സിനിമകള്‍ ഉള്ളതിനാലാണ് ചിത്രം പ്രദര്‍ശിപ്പിക്കാത്തത് എന്ന് മാത്രമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് പറഞ്ഞതെന്ന് തീയറ്റര്‍ മാനേജ്‌മെന്റ് പറയുന്നു. എന്നാല്‍ ഇക്കാര്യം ചിത്രത്തിന്റെ സംവിധായകന്‍ മൊയ്തു താഴത്ത് നിഷേധിച്ചു.
ടി.പിയുടെ സ്വന്തം നാട്ടുകാര്‍ക്ക് ചിത്രം കാണാന്‍ അവസരം നഷ്ടപ്പെടുന്നതിനെതിരെ പ്രദേശത്ത് പ്രതേഷേധം ശക്തമായിട്ടുണ്ട്. സംഘര്‍ഷ സാധ്യയുള്ളതിനാല്‍ പോലീസ് സംരക്ഷണം തേടാനും വടകരയിലെ കേരളാ കൊയര്‍ മൂവി ഹൗസ് അധികൃതര്‍ ആലോചിക്കുന്നുണ്ട്.
