എഡിറ്റര്‍
എഡിറ്റര്‍
രാമലീലക്ക് പൊലീസ് കാവല്‍ ഇല്ല; സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജി കോടതി തള്ളി
എഡിറ്റര്‍
Thursday 14th September 2017 9:16pm

 

കൊച്ചി: ദിലീപിന്റെ അറസ്റ്റും വിവാദങ്ങളെയും തുടര്‍ന്ന് റിലീസ് നീട്ടിവെച്ച പുതിയ ചിത്രം രാമലീലയ്ക്ക് പൊലീസ് കാവല്‍ നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. റിലീസിനോടനുബന്ധിച്ച് തിയേറ്ററുകളില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.


Also Read: ‘കട മുടക്കുമോ കളിയുടെ പൂരക്കാഴ്ച’; കലൂര്‍ സ്റ്റേഡിയം പരിസരത്തെ കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ വേദി മാറ്റുമെന്ന് ഫിഫ


സിനിമാ റിലീസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ഐ.ഇ മലയാളം റിപ്പോര്‍ട്ട ചെയ്തു. ഈ മാസം 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ക്കഴിയുന്ന ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രമാണ് രാമലീല. നേരത്തെ രണ്ടുതവണ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും വിവാദങ്ങളെത്തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.


Dont Miss: വീട്ടില്‍ക്കയറ്റാന്‍ അനുവദിച്ചില്ല; മകന്റെ മൃതദേഹവുമായി അമ്മയും ഇളയമകനും രാത്രി മുഴുവന്‍ തെരുവില്‍


ഈ മാസം 28 ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടോമിച്ചന്‍ മുളകുപാടം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. ദിലീപ് രാഷ്ട്രീയ നേതാവായാണ് ചിത്രത്തിലെത്തുന്നത്. പ്രയാഗ മാര്‍ട്ടിന്‍ ആണ് ചിത്രത്തില്‍ ദിലീപിന്റെ നായിക. സലിം കുമാര്‍, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തിലുണ്ട്.

Advertisement