ദോഹയില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല; ദോഹ - തിരുവനന്തപുരം വിമാനം റദ്ദാക്കി
COVID-19
ദോഹയില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല; ദോഹ - തിരുവനന്തപുരം വിമാനം റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th May 2020, 5:47 pm

ദോഹ: ദോഹയില്‍ നിന്ന് പ്രവാസി മലയാളികളുമായി തിരുവനന്തപുരത്ത് എത്തേണ്ട വിമാനം റദ്ദാക്കി. ഇന്ന് രാത്രി എത്തേണ്ട വിമാനമാണ് റദ്ദാക്കിയത്. ദോഹയില്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിമാനം റദ്ധാക്കിയത്.

ഇത് സംബന്ധിച്ച് അറിയിപ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഭിച്ചു. ദോഹയില്‍ നിന്നുളള 182 പ്രവാസികളുമായി എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിനാണ് അനുമതി ലഭിക്കാതിരുന്നത്.

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇതിനായി പൈലറ്റടക്കമുള്ളവര്‍ റെഡിയായിരുന്നു. ഇതിനിടയ്ക്കാണ് വിമാനം റദ്ധ് ചെയ്ത വിവരം പുറത്തുവന്നത്.

വൈകിട്ട് മൂന്നു മണിക്കു ശേഷവും വിമാനം പുറപ്പെട്ടിരുന്നില്ല. കേരളത്തിലെ നാല് ജില്ലകളില്‍ നിന്നുള്ളവരും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നിന്നുള്ളവരുമാണ് വിമാനത്തിലെ യാത്രക്കാര്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക